Nilambur By Election 2025: തിരഞ്ഞെടുപ്പ് ദിവസം നിലമ്പൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് അവധി

Nilambur By-Election 2025 Holiday: ശമ്പളത്തോടു കൂടിയ അവധി സ്വകാര്യ ജീവനക്കാർക്ക് ലഭിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ലേബർ കമ്മീഷണർ ഏർപ്പെടുത്തും. മണ്ഡലത്തിലുള്ള എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിനാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Nilambur By Election 2025: തിരഞ്ഞെടുപ്പ് ദിവസം നിലമ്പൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധി

Election (1)

Published: 

10 Jun 2025 18:51 PM

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജൂൺ 19 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോക്ടർ രത്തൻ യു കേൽക്കർ ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

 

ശമ്പളം കട്ടാവില്ല

 

നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 19ന് അവധിയായിരിക്കും. കൂടാതെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും എന്നാണ് വിവരം. ഷോപ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അന്ന് അവധി ഉണ്ടായിരിക്കുന്നതാണ് എന്ന് അധികൃതർ വ്യക്തമാക്കി.

ശമ്പളത്തോടു കൂടിയ അവധി സ്വകാര്യ ജീവനക്കാർക്ക് ലഭിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ലേബർ കമ്മീഷണർ ഏർപ്പെടുത്തും. മണ്ഡലത്തിലുള്ള എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിനാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇതൊരു പതിവ് പ്രഖ്യാപനം

 

സാധാരണയായി ഇലക്ഷൻ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കുന്നത് പതിവാണ്. രാജ്യത്തെ പ്രധാനമായും ജനപ്രാത്മിഥ്യ നിയമം 1951 ലെ സെക്ഷൻ 135 ബി അനുസരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഏതൊരു ബിസിനസ് വ്യാപാരം വ്യവസായ സ്ഥാപനം അല്ലെങ്കിൽ ജോലി സ്ഥാപനത്തിലും ഉള്ള ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടെങ്കിൽ വോട്ടെടുപ്പ് ദിവസം അവധി നൽകണമെന്ന് ഇതനുസരിച്ച് ചട്ടമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും