Nilambur By-Election Voting Live: നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 70 ശതമാനം കടന്നു
Nilambur By-Poll 2025 Voting Live Updates in Malayalam: വോട്ടെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് നിലമ്പൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്.

LIVE NEWS & UPDATES
-
രണ്ടാം സമ്മാനം
രണ്ടാം സമ്മാനം 1 കോടി രൂപ
TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619, TE-714250, TB-221372
-
പോളിംഗ് 73.20 ശതമാനം
നിലമ്പൂരിൽ 73.20 ശതമാനം പോളിംഗ്. അഞ്ചു വരെ 70.76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗിന്റെ അവസാന മണിക്കൂറിലെ കണക്കുകൾ പുറത്തുവന്നപ്പോഴും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടക്കാനായില്ല.
-
വോട്ടിങ് മാമാങ്കം അവസാനിച്ചു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് സമയം അവസാനിച്ചു. അഞ്ച് മണി വരെ നിലമ്പൂരില്‍ 70.76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
-
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹം – വിവി പ്രകാശിന്റെ ഭാര്യയും മകളും
യുഡിഎഫ് സ്ഥാനാർഥി കാണാൻ വരാത്തതിൽ തങ്ങൾക്ക് പരാതിയില്ല. സ്ഥാനാർത്ഥി വന്നില്ലെങ്കിലും തങ്ങളുടെ വോട്ട് ലഭിക്കുമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസമാണത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മുൻ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബം.
-
ഇനി അര മണിക്കൂർ മാത്രം; പോളിംഗ് 70 ശതമാനം കടന്നു
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പോളിംഗ് ആവേശകരമായ അന്ത്യത്തിലേക്ക്. വോട്ടെടുപ്പ് പൂർത്തിയാകാൻ ഇനി അര മണിക്കൂർ മാത്രം ശേഷിക്കെ, പോളിംഗ് ശതമാനം 70% കടന്നു. വൈകുന്നേരം 6 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.
-
എൽഡിഎഫ് പ്രവർത്തകർ കസ്റ്റഡിയിൽ
വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിലുണ്ടായ എൽഡിഎഫ്-യുഡിഎഫ് സംഘർഷത്തിൽ 3 എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
-
നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 63% കടന്നു
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പോളിംഗ് 63 ശതമാനം കടന്നു. വൈകുന്നേരം 6 മണിക്ക് പോളിംഗ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് മുന്നണി പ്രവർത്തകർ.
-
നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്.
-
മഴ മാറിയത് തുണയായി, നിലമ്പൂരിൽ പോളിങ് 49% കടന്നു
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പോളിംഗ് 49 ശതമാനം കടന്നു. മഴ മാറിനിന്നതും, ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമയവുമാണ് വോട്ടെടുപ്പ് വർധിക്കാൻ കാരണം.
-
പ്രചാരണത്തിന് എന്നെ ക്ഷണിച്ചിരുന്നില്ല; ശശി തരൂർ
#WATCH | Thiruvananthapuram, Kerala | “I was not invited by the party (for Nilambur by-election campaign)… Yes, there may have been some differences between me and the leadership. Those can be sorted out in closed-door conversations… So far, no one has reached out to me,”… pic.twitter.com/ZvQeWZuQs6
— ANI (@ANI) June 19, 2025
-
കർഷകരുടെ വിധിയെഴുത്ത്
മലയോര കർഷകർ സർക്കാരിനെതിരെ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
-
പോളിംഗ് 47 % കടന്നു
കെടാത്ത ആവേശവുമായി നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുന്നു. 12 മണി വരെയുള്ള കണക്കനുസരിച്ച് 41 ശതമാനം പോളിംഗ് ആണ് നടന്നിട്ടുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 47- ലേക്ക് ഉയർന്നു എന്നാണ് റിപ്പോർട്ട്. മഴ ഇടവിട്ടിടവിട്ട് പെയ്യുന്നുണ്ടെങ്കിലും അതിനെ അവഗണിച്ചുകൊണ്ടും വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.
-
പ്രതീക്ഷയോടെ മുന്നണികൾ
നിലവിലെ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
-
പോളിങ് ഉയരുന്നു
12 മണി വരെ രേഖപ്പെടുത്തിയത് 41 ശതമാനം പോളിങ്. മഴ കുറഞ്ഞതോടെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തി തുടങ്ങി.
-
Binoy Viswam: എല്‍ഡിഎഫിന് അനുകൂലമായ ട്രെന്‍ഡെന്ന് ബിനോയ് വിശ്വം
നിലമ്പൂരില്‍ ഇടതിന് അനുകൂലമായ ട്രെന്‍ഡാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫലപ്രഖ്യാപനം വരെ യുഡിഎഫിന് മനക്കോട്ട കെട്ടാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
-
വോട്ട് രേഖപ്പെടുത്താനെത്തിയവര്‍
No Voter To Be Left Behind #YouAreTheOne 🫵
035-Nilambur by-election: Tribal voters from the Nilambur Punchakoli forest area arrive at the polling booth inside the forest to vote.#ByeElections #ECI #Elections pic.twitter.com/NpnHytpGsx
— Election Commission of India (@ECISVEEP) June 19, 2025
-
പോളിങ്ങില്‍ കുറവോ?
നിലമ്പൂരില്‍ 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 30.15 ശതമാനം പോളിങ്. വലിയ വിജയ സാധ്യത തന്നെയാണ് മുന്നണികള്‍ പ്രവചിക്കുന്നത്.
-
മഴ മാറി, മാനം തെളിഞ്ഞു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആവേശം മഴയിലും കുതിര്‍ന്നില്ല. പ്രതികൂല കാലാവസ്ഥയിലും നിരവധി പേര്‍ വോട്ട് ചെയ്യാനെത്തി. മഴ മാറിയതോടെ ബൂത്തുകളില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്.
-
പോളിങ് 30 ശതമാനം കടന്നു
നിലമ്പൂരില്‍ നിലവില്‍ പോളിങ് 30 ശതമാനം കടന്നുവെന്ന് റിപ്പോര്‍ട്ട്. ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍.
-
മോഹന്‍ ജോര്‍ജ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും കുടുംബവും വോട്ട് രേഖപ്പെടുത്തി.
-
‘ഭൂരിപക്ഷം 20,000 കടക്കും’
നിലമ്പൂരിൽ യുഡിഫ് ഭൂരിപക്ഷം 20,000 കടക്കുമെന്ന് രമേശ് ചെന്നിത്തല.
-
ഒരാള്‍ ചെയ്തത് രണ്ട് വോട്ട്? വിവാദം
എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തില്‍ ഒരാള്‍ രണ്ട് വോട്ട് ചെയ്തതായി റിപ്പോര്‍ട്ട്. അബദ്ധം സംഭവിച്ചതാണെന്ന് പ്രിസൈഡിങ് ഓഫീസര്‍
-
പോളിങ് നില
നിലമ്പൂര്‍ 21 %
വഴിക്കടവ് 19 %
മൂത്തേടം 19.20 %
എടക്കര 20.30 %
പോത്തുകല്ല 19.80 %
ചുങ്കത്തറ 21.50 %
കരുളായി 19 %
അമരമ്പലം 21.10 % -
പോളിങ് 20 ശതമാനം പിന്നിട്ടു
10 മണി വരെയുള്ള കണക്കുകള്‍ പ്രകാരം നിലമ്പൂരിലെ പോളിങ് 20 ശതമാനം പിന്നിട്ടു. മികച്ച പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയില്‍ മുന്നണികള്‍
-
വമ്പിച്ച വിജയം
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
-
Aryadan Shoukath: ആര്യാടന്‍ ഷൗക്കത്ത് വോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍
VIDEO | Nilambur (Kerala) bypoll: United Democratic Front (UDF) candidate Aryadan Shoukath casts his vote at a polling booth in Nilambur, Malappuram district.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/8Re3KIR5Sr
— Press Trust of India (@PTI_News) June 19, 2025
-
മൂന്ന് മണിക്കൂര്‍ പിന്നിട്ടു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 17 കടന്നു.
-
ശക്തിപകരൂ
നിലമ്പൂരില്‍ തനിക്ക് വളരെയേറെ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
-
റീപോളിങ്
വഴിക്കടവ് രണ്ടാം നമ്പര്‍ ബൂത്തില്‍ റീപോളിങ് ആവശ്യപ്പെടുമെന്ന് വിഎസ് ജോയ്.
-
Nilambur Polling: മഴയത്തും മാറിനില്‍ക്കാതെ നിലമ്പൂര്‍ ജനത
Polling percentage till 9 am in Assembly by-polls: Visavadar: 12.10%, Kadi: 9.05%, Nilambur: 13.15%, Ludhiana West: 8.50% and Kaliganj: 10.83%
Source: Election Commission of India pic.twitter.com/NyVcI3Kai1
— ANI (@ANI) June 19, 2025
-
പോളിങ് ഉയരുന്നു
വോട്ടിങ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 13.15 ആയി.
-
M Swaraj and Aryadan Shoukath: ഒരു വശത്ത് മത്സരം, മറുവശത്ത് സൗഹൃദം പുതുക്കി സ്വരാജും ഷൗക്കത്തും
മത്സരാവേശം കൊഴുക്കുന്നതിനിടെ ഇടതു, വലതു സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടി. നിലമ്പൂര്‍ വീട്ടിക്കൂത്ത് എല്‍പി സ്‌കൂളില്‍ വെച്ചാണ് എം സ്വരാജും, ആര്യാടന്‍ ഷൗക്കത്തും കണ്ടുമുട്ടിയത്. പരസ്പരം കുശലാന്വേഷണം നടത്തിയാണ് ഇരുവരും പിരിഞ്ഞത്.
-
ഫാഷന്‍ പരേഡ് കൊണ്ട് കാര്യമില്ല
ഫാഷന്‍ പരേഡ് നടത്തിയിട്ട് നിലമ്പൂരിലെ വോട്ടര്‍മാരെ പറ്റിക്കാമെന്ന് ആരും കരുതണ്ട. നിലമ്പൂരില്‍ നിന്നും ജനങ്ങള്‍ കാല്‍നടയായിട്ടാണ് നിയമസഭയിലേക്ക് സത്യപ്രതിജ്ഞയ്ക്ക് പോകുകയെന്ന് പിവി അന്‍വര്‍.
-
ആവേശത്തോടെ ജനം പോളിങ് ശതമാനം ഉയര്‍ന്നേക്കും
പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്നേക്കുമെന്ന് വിലയിരുത്തല്‍. മിക്ക പോളിങ് ബൂത്തുകളിലും വന്‍ തിരക്ക്. ഉയര്‍ന്ന പോളിങ് ശതമാനം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
-
വിവാദങ്ങള്‍ ബോധപൂര്‍വം
നിലമ്പൂരിലെ അടിസ്ഥാന സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബോധപൂര്‍വമാണ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.
-
പ്രതീക്ഷയോടെ ഷൗക്കത്ത്
മഴയൊന്നും ഞങ്ങളെ ബാധിക്കില്ല. എന്റെ പിതാവില്ലാത്ത ആദ്യത്തെ തിരഞ്ഞെടുര്രാണിത്. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്
-
PV Anvar: ആത്മവിശ്വാസത്തില്‍ പിവി അന്‍വര്‍
താന്‍ നിയമസഭയിലേക്ക് പോകുമെന്ന് പിവി അന്‍വര്‍. ഫലപ്രഖ്യാപനത്തിന് ശേഷം ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാനും, എം. സ്വരാജിന് സെക്രട്ടേറിയേറ്റിലേക്കും പോകാമെന്ന് പരിഹാസം
-
2021 നെ മറികടക്കുമോ?
2021ലെ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനം പോളിങ്ങാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇത്തവണ അതില്‍ കൂടുതലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍.
-
വോട്ടിങ് മെഷീന് തകരാര്‍
വഴിക്കടവ് പഞ്ചായത്തിലെ മരുത ഇരുപത്തിരണ്ടാം ബൂത്തിലെ വോട്ടിങ് മെഷീന് തകരാര്‍.
-
നാല് ശതമാനം
വോട്ടിങ് ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ വോട്ട് ശതമാനം നാല് പിന്നിട്ടു
-
M Swaraj: വോട്ട് ചെയ്ത് സ്വരാജ്; ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രതികരണം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് വോട്ട് ചെയ്തു. നല്ല ആത്മവിശ്വാസമുണ്ടെന്ന് സ്വരാജിന്റെ പ്രതികരണം
-
വോട്ടിംഗ് ദൃശ്യങ്ങൾ
#WATCH | Kerala: Voting begins at polling booth number 184, at Govt Lower Primary School, Veettikkuth, in the Nilambur assembly by-election
LDF has fielded M Swaraj, UDF has fielded Aryadan Shoukath, while BJP has fielded Adv. Mohan George as candidates pic.twitter.com/YGQJxyClKJ
— ANI (@ANI) June 19, 2025
-
മഴ വില്ലനല്ല
മണ്ഡലത്തില്‍ ചെറിയ തോതില്‍ മഴയുണ്ടെങ്കിലും അത് വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവരെ ബാധിച്ചിട്ടില്ല.
-
വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ. നേരത്തെ തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആയിഷ പ്രതികരിച്ചു
-
സ്വരാജ് വോട്ട് രേഖപ്പെടുത്തി
സിപിഎം സ്ഥാനാര്‍ഥി എം സ്വരാജ് നിലമ്പൂരില്‍ വോട്ട് രേഖപ്പെടുത്തി.
-
വോട്ടിങ് ശതമാനം ഞെട്ടിക്കുമോ?
നിലമ്പൂരില്‍ മികച്ച പോളിങ്. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ പല പോളിങ് ബൂത്തിലും കാണുന്നത് നീണ്ടനിര.
-
ആദ്യ വോട്ട്
ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയി. മുക്കട്ട ഗവ. എല്‍പി സ്‌കൂളിലെത്തിയാണ് ഇവര്‍ വോട്ട് ചെയ്തത്. ഈ ബൂത്തിലെ ആദ്യ വോട്ടാണ് ഇവരുടേത്.
-
സുരക്ഷാ ക്രമീകരണം
മണ്ഡലത്തില ഏഴിടങ്ങളിലെ 14 പോളിങ് ബുത്തുകളെ പ്രശ്‌ന സാധ്യത ബൂത്തുകളായി പരിഗണിച്ചു. ഇവിടെ കേന്ദ്ര സേനയിലെ 40 അംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്.
-
വോട്ടെടുപ്പ് തുടങ്ങി
നിലമ്പൂര്‍ വിധിയെഴുതി തുടങ്ങി. ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജ് അടക്കമുള്ളവര്‍ വോട്ടു ചെയ്യാനെത്തി.
-
പോളിങ് ബൂത്തിലേക്ക്
നിലമ്പൂരില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര
-
കന്നി വോട്ടർമാരുടെ എണ്ണം
7,787 കന്നി വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയിലുണ്ട്.
-
കഴിഞ്ഞ ദിവസം വോട്ടെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍
-
Nilambur Polling Booth: ആകെ 263 പോളിങ് ബൂത്തുകള്‍
ആകെ 263 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 14 എണ്ണം പ്രശ്‌ന സാധ്യത ബൂത്തുകളായി വിലയിരുത്തുന്നു. കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
-
വോട്ടർമാരുടെ എണ്ണം
2,32,381 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്. ഇതിൽ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡർമാരുമാണ് ഉള്ളത്.
-
വോട്ടെണ്ണല്‍
പത്ത് സ്ഥാനാര്‍ത്ഥികളുമായി നടക്കുന്ന നിലമ്പൂര്‍ മാമാങ്കത്തിന്റെ ഫലമറിയുന്നത് ജൂണ്‍ 23നാണ്.
-
മത്സരാര്‍ത്ഥികള്‍ ഇവര്‍
യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്. എല്‍ഡിഎഫിനായി എം സ്വരാജ്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍. എസ്ഡിപിഐയ്ക്ക് വേണ്ടി സാദിഖ് നടുത്തൊടിയും സ്വതന്ത്രനായി പിവി അന്‍വറും ഉണ്ട്. ഇവര്‍ ഉള്‍പ്പെടെ ആകെ പത്ത് സ്ഥാനാര്‍ത്ഥികളാണുള്ളത്.
-
സ്വതന്ത്രനായി
യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സ്വതന്ത്രനായാണ് പിവി അന്‍വര്‍ ഇത്തവണയും അങ്കത്തട്ടിലേക്ക് എത്തുന്നത്. വികസനമുദ്രാവാക്യത്തില്‍ എന്‍ഡിഎ എത്തുമ്പോള്‍ നിലമ്പൂര്‍ പിടിച്ചെടുക്കുക എന്ന ബാധ്യത നിറവേറ്റനാണ് കോണ്‍ഗ്രസിന്റെ മത്സരം. ഭരണത്തുടര്‍ച്ചയുണ്ടാകുമോ എന്നറിയാന്‍ ഇടതുപക്ഷത്തിന് നിലമ്പൂര്‍ നിര്‍ണായകം.
-
എത്ര വോട്ടിന് അന്‍വര്‍
2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട 46.9 ശതമാനം വോട്ടും പിവി അന്‍വറിന് നേടാന്‍ സാധിച്ചു. 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസിന്റെ വിവി പ്രകാശിനെ അവന്‍ തോല്‍പ്പിച്ചത്.
-
എന്തിന് തിരഞ്ഞെടുപ്പ്?
ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവെച്ചതാണ് ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് കാരണം.
നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് നിലമ്പൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്.