Nilambur By Election 2025: നിലമ്പൂര്‍ ‘വാറി’ന് പി.വി. അന്‍വറും; സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
Nilambur By Election 2025 PV AnvarTrinamool Congress candidate: മമത ബാനർജിയുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും ജൂൺ 19ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പാര്‍ട്ടി വ്യക്തമാക്കി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറും സ്ഥാനാര്‍ത്ഥിയാകും. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയർപേഴ്‌സൺ മമത ബാനർജിയുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും ജൂൺ 19ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പാര്‍ട്ടി വ്യക്തമാക്കി. അന്‍വറിന് എല്ലാ ആശംസകളും നേരുന്നുവെന്നും, അദ്ദേഹം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
Under the inspiration and guidance of Hon’ble Chairperson Smt. @MamataOfficial , we are pleased to announce the All India Trinamool Congress candidate for the impending Kerala Legislative Bye-election scheduled for
19th June, 2025. pic.twitter.com/8fIP8EkI24— All India Trinamool Congress (@AITCofficial) June 1, 2025




നിലമ്പൂരില്‍ മത്സരിക്കുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മത്സരിക്കാനില്ലെന്നും, തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അന്‍വറിന്റെ മലക്കം മറിച്ചില്‍. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് നീക്കം. പ്രചാരണത്തിന് മമത ബാനര്‍ജി അടക്കമുള്ള തൃണമൂല്‍ നേതാക്കളെ നിലമ്പൂരില്‍ എത്തിക്കാനാണ് അന്‍വറിന്റെ നീക്കം. തൃണമൂലിന്റെ പൂവും പുല്ലും ചിഹ്നത്തില്‍ അന്‍വര്‍ ജനവിധി തേടും.
മലയോര ജനതയ്ക്ക് വേണ്ടിയാണ് തന്റെ മത്സരമെന്നാണ് അന്‍വറിന്റെ വാദം. നേരത്തെ അന്‍വറിനെ അനുകൂലിച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി യുഡിഎഫുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഷൗക്കത്തിന് വിജയിക്കാന്‍ സാധിക്കില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചു.