Nilambur By-election Result 2025: നിലമ്പൂർ വിജയം; ആര്യാടൻ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്

Aryadan Shoukath constituency visit: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ഉയർത്തിയിരുന്നു. വഴിക്കടവില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 1829 വോട്ട് നേടി.

Nilambur By-election Result 2025: നിലമ്പൂർ വിജയം; ആര്യാടൻ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്

Aryadan Shoukath

Published: 

24 Jun 2025 08:26 AM

മലപ്പുറം: നിലമ്പൂരിലെ വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചക്ക് രണ്ട് മണി മുതലാണ് മണ്ഡല പര്യടനം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി ലീഗ് നേതാക്കളെ സന്ദ‍ർശിക്കും. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

മികച്ച പ്രകടനമാണ് യുഡിഎഫ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കാഴ്ച വച്ചത്. 11,077 വോട്ട് നേടിയാണ് ആര്യാടന്‍റെ വിജയം. ഇടതുവലതു ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ട്നേടി സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ ഞെട്ടിച്ചപ്പോൾ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായിരുന്നു ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.ബാബുവിനോട് സ്വരാജ് പരാജയപ്പെട്ടിരുന്നു.

ALSO READ: നിലമ്പൂരിൽ ലീഗ് മതവികാരം ഇളക്കിവിട്ടാണ് വിജയിച്ചത് – വെള്ളാപ്പള്ളി

അതേസമയം, വോട്ട് കുറഞ്ഞതിൽ ആഴത്തിൽ പരിശോധന നടത്താനാണ് സി പി എമ്മിന്‍റെയും, ബി ജെ പിയുടെയും തീരുമാനം. പോത്തുകല്ല് ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.  ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ഉയർത്തിയിരുന്നു. വഴിക്കടവില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 1829 വോട്ട് നേടി. മൂത്തേടം: 2067, എടക്കര: 1170, പോത്തുകാൽ:  307, ചുങ്കത്തറ: 1287, നിലമ്പൂർ:  3967, അമരമ്പലം: 704 എന്നിങ്ങനെയാണ് ഷൗക്കത്തിന്‍റെ ലീഡ്. അതേസമയം കരുളായി പഞ്ചായത്തിൽ എൽഡിഎഫിന് നേരിയ ലീഡ് ലഭിച്ചു. 118 വോട്ടുകൾക്ക് അവിടെ എം സ്വരാജിന്‍റെ ലീഡ് നേടി.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും