Nipah Outbreak Kerala: നിപ ഭീതി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം കേരളത്തിലേക്ക്

Nipah Scare Spreads; നാഷണൽ ഔട്ട് ബ്രേക്ക് റെസ്പോൺസ് ടീമാണ് കേരളത്തിൽ എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളിൽ എത്തിച്ചേരുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വൈറസ് രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള സഹായങ്ങൾ ഒരുക്കാനാണ് ഈ സംഘം എത്തുക.

Nipah Outbreak Kerala: നിപ ഭീതി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം കേരളത്തിലേക്ക്

Nipah

Published: 

06 Jul 2025 17:01 PM

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപാ ഭീതി പടരുന്നു. നിപ്പ മരണം ഉൾപ്പെടെ സംഭവിച്ച സാഹചര്യത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തുന്നു.

നാഷണൽ ഔട്ട് ബ്രേക്ക് റെസ്പോൺസ് ടീമാണ് കേരളത്തിൽ എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളിൽ എത്തിച്ചേരുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വൈറസ് രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള സഹായങ്ങൾ ഒരുക്കാനാണ് ഈ സംഘം എത്തുക. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് കേരളത്തിൽ എന്നാണ് വിലയിരുത്തൽ.

പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴും സമ്പർക്ക പട്ടികയിൽ ഉള്ള ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസം നൽകുന്നു. സമ്പർക്ക പട്ടികയിൽ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധന ഫലം പുറത്തുവന്നിട്ടുണ്ട്. ഇത് മൂന്നും നെഗറ്റീവ് ആണ്.

Also read – കാപ്പിക്കുരുവിനു പകരം ചിക്കറി, നെസ്സിനെ വെട്ടി ബ്രൂകോഫി മുന്നിലെത്തിയത് ഇങ്ങനെ

കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. അതോടെ വലിയൊരു ആശങ്കയാണ് ഒഴിഞ്ഞത് ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു രണ്ടുപേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

 

425 പേർ സമ്പർക്കപ്പട്ടികയിൽ

 

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണിയെ തുടർന്ന് ആകെ 425 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളവർ കൂടുതലും. മലപ്പുറത്ത് 228 പേർ സമ്പർക്കപ്പട്ടികയിൽ ഉണ്ട്. 12 പേർ ചികിത്സയിലും, 5 പേർ ഐസിയുവിലുമാണ്. ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

പാലക്കാട്, 110 പേർ സമ്പർക്കപ്പട്ടികയിൽ, ഒരാൾ ഐസൊലേഷനിൽ ചികിത്സയിൽ. ഇവിടെ 61 ആരോഗ്യ പ്രവർത്തകരും സമ്പർക്കപ്പട്ടികയിലുണ്ട്. കോഴിക്കോട്ടെ കാര്യമെടുത്താൽ 87 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. ഇവർ എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ