Nipah Symptoms: വീണ്ടും നിപ്പ? കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി

Nipah Symptoms: നിപ്പ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ നിപ്പ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. കോഴിക്കോട് വൈറോളജി ലാമ്പിലേക്കാണ് യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. 

Nipah Symptoms: വീണ്ടും നിപ്പ? കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി

നിപ്പ വൈറസ്

Published: 

05 Apr 2025 07:08 AM

സംസ്ഥാനത്ത് വീണ്ടും നിപ്പ എന്ന് സംശയം. നിപ്പ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ നാൽപ്പതുകാരിയാണ് ചികിത്സതേടിയത്.  നിപ്പയാണോ എന്ന് സ്ഥിരീകരിക്കാൻ യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ നിപ്പ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. കോഴിക്കോട് വൈറോളജി ലാമ്പിലേക്കാണ് യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ( വെള്ളിയാഴ്ച ) വൈകിട്ടോടെയാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ മാറ്റമില്ലാതെ തുടർന്നതോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില അല്പം ഗുരുതരമായതിനെ തുടർന്ന് യുവതിയെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ