Noorjahan Murder Case: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിന് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Palakkad Noorjahan Murder Case Verdict: കല്ലേക്കാട് സ്വദേശി ഇസ്മായിലിന്റെ മകളായ നൂര്‍ജഹാന്‍ എന്ന ഫൗസിയയെ 2017 ജനുവരി 29 ജിമ്മി ഗോവിന്ദന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അന്നേ ദിവസം രാത്രി 9.30 ഓടെയാണ് സംഭവമുണ്ടാകുന്നത്. ജിമ്മിയുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന നൂര്‍ജഹാനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് കൃത്യം നടത്തിയത്.

Noorjahan Murder Case: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിന് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ജിമ്മി

Published: 

17 Jan 2025 | 06:44 PM

പാലക്കാട്: നൂര്‍ജഹാന്‍ വധക്കേസ് പ്രതിയുടെ ശിക്ഷ വിധിച്ച് കോടതി. നൂര്‍ജഹാനെ ഭര്‍ത്താവായ ജിമ്മി ഗോവിന്ദന്‍ എന്ന മുഹമ്മദ് സിനാന്‍ പെടട്രോളൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ഇയാളെ ജീവപര്യന്തം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കൂടാതെ ഇയാള്‍ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാത്ത പക്ഷം പ്രതിക്ക് നാല് മാസം അധിക കഠിന തടവ് അനുഭവിക്കേണ്ടതായി വരുമെന്നും പിഴ തുക ഇരയുടെ മകള്‍ക്ക് നല്‍കണമെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി സീമ സി എം പറഞ്ഞു.

കല്ലേക്കാട് സ്വദേശി ഇസ്മായിലിന്റെ മകളായ നൂര്‍ജഹാന്‍ എന്ന ഫൗസിയയെ 2017 ജനുവരി 29 ജിമ്മി ഗോവിന്ദന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അന്നേ ദിവസം രാത്രി 9.30 ഓടെയാണ് സംഭവമുണ്ടാകുന്നത്. ജിമ്മിയുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന നൂര്‍ജഹാനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് കൃത്യം നടത്തിയത്.

നൂര്‍ജഹാന്റെ വീടിന് സമീപമുള്ള പാടശേഖരത്തിലേക്ക് വിളിച്ചുവരുത്തിയാണ് പെട്രോളൊഴിച്ച് തീവെച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി 17ന് മരണപ്പെട്ടു.

Also Read: Sharon Murder Case: ‘അമ്മയും കൂടെ ചേർന്നല്ലേ എല്ലാം ചെയ്തത്’; ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം

നൂര്‍ജഹാന്റെ വീട്ടിലേക്കുള്ള പോകും വഴി സുല്‍ത്താന്‍ പേട്ടയിലുള്ള പമ്പില്‍ നിന്നാണ് ജിമ്മി പെട്രോള്‍ വാങ്ങിച്ചത്. ശേഷം പ്രിയദര്‍ശിനി നഗറിലുള്ള പാടശേഖരത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ് ജിമ്മി.

അന്നത്തെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ആര്‍ മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷേണു എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ വി ജയപ്രകാശ് ഹാജരായി. പ്രോസിക്യുഷന്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ