Oil Price Hike Kerala: വെളിച്ചെണ്ണ വില വര്‍ധനവ് നാണക്കേട്; മന്ത്രി ജിആര്‍ അനിലിന് പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനം
Food Department criticized for coconut oil price hike in Kerala: കൃഷി വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായി. പൊതു വിപണിയെക്കാള്‍ വിലയാണ് ഹോര്‍ട്ടികോര്‍പ്പിനെന്നും, പിന്നെ എങ്ങനെയാണ് സ്ഥാപനം രക്ഷപ്പെടുന്നതെന്നും ചോദ്യമുയര്‍ന്നു. ഹോര്‍ട്ടികോര്‍പ്പ് എന്തിനാണെന്നായിരുന്നു ചോദ്യം

ജി ആർ അനിൽ
തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിനെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. വെളിച്ചെണ്ണ വില വര്‍ധനവ് ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. വെളിച്ചെണ്ണ വില വര്‍ധനവ് നാണക്കേടാണെന്നും, വില വര്‍ധനവ് തടയാന്‍ മന്ത്രിക്ക് സാധിക്കുന്നില്ലെന്നും സമ്മേളനം വിമര്‍ശിച്ചു. മാവേലി സ്റ്റോറിലൂടെ നല്‍കുന്ന 13 അവശ്യ സാധനങ്ങളുടെ നിരക്ക് വര്‍ധിക്കില്ലെന്ന വാഗ്ദാനം പാഴ് വാക്കായെന്നും സമ്മേളനം വിമര്‍ശിച്ചുവിമര്‍ശനമുയര്‍ന്നു.
വില വര്‍ധിക്കുമ്പോള്‍ ഭക്ഷ്യവകുപ്പ് നോക്കുകുത്തിയാകുന്നു. വകുപ്പിന്റെ ഭാഗത്ത് നിന്ന് വില നിയന്ത്രിക്കാന്‍ ഇടപെടലുകളുണ്ടാകുന്നില്ല. പൊതു വിപണിയില്‍ കുറഞ്ഞ നിരക്കില്‍ നല്ല എണ്ണ കിട്ടുമ്പോള്‍, കേരയുടെ എണ്ണ എന്തിന് വാങ്ങണമെന്നും ചോദ്യമുയര്‍ന്നു.
പാര്‍ട്ടി ഭരിക്കുന്ന കൃഷി വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായി. പൊതു വിപണിയെക്കാള്‍ വിലയാണ് ഹോര്‍ട്ടികോര്‍പ്പിനെന്നും, പിന്നെ എങ്ങനെയാണ് സ്ഥാപനം രക്ഷപ്പെടുന്നതെന്നും ചോദ്യമുയര്‍ന്നു. ഹോര്‍ട്ടികോര്‍പ്പ് എന്തിനാണെന്നായിരുന്നു ചോദ്യം.
Also Read: Coconut Oil Theft: വെളിച്ചെണ്ണ കള്ളൻ പിടിയിൽ; പണികൊടുത്തത് സിസിടിവി
സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. തീരുമാനങ്ങള്‍ ഇടതുസര്‍ക്കാരിനെപ്പോലെയല്ല എടുക്കുന്നത്. ഗവര്‍ണറുമായുള്ള വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നിലപാടാണ്. സിപിഎം നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണെന്നും, ഗവര്‍ണറുമായുള്ള പോരാട്ടത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.
ജനവികാരം ഉള്‍ക്കൊണ്ട് മുന്നണി മുന്നോട്ടുപോകണം. ഉപതിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ തിരുത്തലുകള്‍ ഉണ്ടാകണം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുതലോടെ പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.