Onam 2024: മാറ്റി നിർത്തില്ല; ഇത്തവണയും തൃശ്ശൂരിൽ ഓണത്തിന് പുലിയിറങ്ങും

Onam 2024 Pulikali Date: പുലിക്കളി നടത്താൻ കോർപ്പറേഷൻ വിളിച്ചു ചേർത്ത സർവ കക്ഷിയോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമായി. കൂടാതെ കോർപ്പറേഷൻ വകയായി ധനസഹായവും പുലിക്കളി സംഘങ്ങൾക്കു നൽകാനും തീരുമാനം ഉണ്ട്.

Onam 2024: മാറ്റി നിർത്തില്ല; ഇത്തവണയും തൃശ്ശൂരിൽ ഓണത്തിന് പുലിയിറങ്ങും

Pulikali Date Kerala

Published: 

24 Aug 2024 15:37 PM

തൃശൂർ: ഇത്തവണ ഓണത്തിനു പുലിയിറങ്ങില്ല എന്നോർത്ത് വിഷമിച്ചിരിക്കുന്ന പുലികളി പ്രേമികൾക്ക് സന്തോഷ വാർത്ത. തൃശൂരിൽ നാലോണനാളിൽ പതിവു തെററിക്കാതെ ഇത്തവണയും പുലികൾ ഇറങ്ങും. വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി ഉപേക്ഷിക്കാനായിരുന്നു തൃശൂർ കോർപ്പറേഷൻറെ തീരുമാനം. എന്നാൽ ആരാധകരുടേയും വിവിധ സംഘടനകളുടേയും ആവശ്യം പരി​ഗണിച്ച് തീരുമാനം പുന പരിശോധിക്കുകയായിരുന്നു.

പുലിക്കളി നടത്താൻ കോർപ്പറേഷൻ വിളിച്ചു ചേർത്ത സർവ കക്ഷിയോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമായി. കൂടാതെ കോർപ്പറേഷൻ വകയായി ധനസഹായവും പുലിക്കളി സംഘങ്ങൾക്കു നൽകാനും തീരുമാനം ഉണ്ട്.

പുലികളി ഉണ്ടാകില്ലെന്ന തീരുമാനം വന്നതിനു പിന്നാലെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങൾ രംഗത്തുവന്നിരുന്നു. തുടർന്നാണ് മേയറുടെ ചേമ്പറിൽ ഇന്നു ചേർന്ന സർവ്വകക്ഷി യോഗം ചേർന്നത്. ഈ യോ​ഗത്തിൽ പുലിക്കളി നടത്താൻ തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനം കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചു.

ALSO READ – പുലികൾക്കെന്താണ് ഓണത്തിന് കാര്യം? അറിയാം പുലികളിയുടെ ഓണവിശേഷം

ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ് എന്നാണ് സൂചന. ഇത്തവണ സെപ്റ്റംബർ 18ന് ആണ് തൃശ്ശൂരിൽ പുലിക്കളി നടക്കുക. പുലിക്കളി സംഘങ്ങൾക്കു പുറമേ ഇത് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. പുലിക്കളി നടത്താൻ കോർപ്പറേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാരും പ്രതിഷേധിച്ചു.

കൗൺസിൽ യോഗത്തിൽ പുലിമുഖം ധരിച്ചെത്തിയായിരുന്നു അവരുടെ പ്രതിഷേധം. നേരത്തേ കുമ്മാട്ടി നടത്താനും അനുമതി ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുമായി മന്ത്രി കെ.രാജൻ നടത്തിയ ചർച്ചയിലാണ് അനുമതി ലഭിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്