Operation Sindoor: ‘അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടി, ഇതാണ് ഇന്ത്യ’; പഹൽഗാം ഭീകരതയുടെ ദൃക്സാക്ഷി ആരതി രാമചന്ദ്രൻ

Operation Sindoor: എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് ആരതി പറഞ്ഞു. രാവിലെ ഇങ്ങനയൊരു വാർത്ത കേട്ടപ്പോൾ ആശ്വാസമാണെന്നും തീവ്രവാദ ആക്രമണങ്ങളെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ടെന്നും ആരതി പറഞ്ഞു.

Operation Sindoor: അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടി, ഇതാണ് ഇന്ത്യ; പഹൽഗാം ഭീകരതയുടെ ദൃക്സാക്ഷി ആരതി രാമചന്ദ്രൻ

ആരതി രാമചന്ദ്രൻ

Published: 

07 May 2025 | 08:39 AM

പഹൽ​ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി, ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികൻ എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് ആരതി പറഞ്ഞു. രാവിലെ ഇങ്ങനയൊരു വാർത്ത കേട്ടപ്പോൾ ആശ്വാസമാണെന്നും സാധാരണക്കാർക്കെതിരെ വരുന്ന തീവ്രവാദ ആക്രമണങ്ങളെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ടെന്നും ആരതി പറഞ്ഞു.

തന്റെ അമ്മയടക്കമുള്ള നിരവധി പേരുടെ സിന്ദൂരം മായിച്ച് കളഞ്ഞ ഭീകരതയ്ക്കുള്ള മറുപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്നതിലും നല്ല പേര് നൽകാനില്ല. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ആക്രമണം നടത്തിയവരുടെ ഒമ്പത് കേന്ദ്രങ്ങൾ അവിടെപ്പോയി ആക്രമിച്ചത് ഏറ്റവും ധീരതയുള്ള കാര്യമാണ്. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി, ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: അതീവ ജാഗ്രതയിൽ രാജ്യം; സുരക്ഷ ശക്തമാക്കി, ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി

പുലര്‍ച്ചെ 1.44-ഓടെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യയുടെ സംയുക്ത സൈനികാക്രമണം നടന്നത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ബഹവല്‍പുര്‍, മുസാഫര്‍ബാദ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ രാവിലെ 10ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

അഞ്ചിടത്ത് മിസൈല്‍ ആക്രമണം നടന്നതായി പാക് സൈന്യം സ്ഥിരീകരിച്ചു. . ലഷ്‌കര്‍ ഇ തൊയ്‌ബെയുടെ കേന്ദ്രമായ മുരിഡ്‌കെയിലും ആക്രമണം നടന്നു. ഇന്ത്യ ആക്രമണം നടത്തിയ മറ്റ് സ്ഥലങ്ങളും ഭീകര കേന്ദ്രമാണ്. ആറിടങ്ങളിലായി 24 ആക്രമണമാണ് സൈന്യം നടത്തിയത്. സംഭവത്തിൽ എട്ട് മരണവും 35 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്