VD Satheesan Shoe Contorversy: ‘മൂന്ന് ലക്ഷത്തിന്റെ ഷൂ, ആര് വന്നാലും 5000 രൂപയ്ക്ക് നൽകും’; വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ

VD Satheesan Reacts To Shoe Contorversy: ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിൻ്റെ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് വി ഡി സതീശനും ഷൂവും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

VD Satheesan Shoe Contorversy: മൂന്ന് ലക്ഷത്തിന്റെ ഷൂ, ആര് വന്നാലും 5000 രൂപയ്ക്ക് നൽകും; വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ

VD Satheesan

Published: 

10 Apr 2025 14:23 PM

കൊച്ചി: ഷൂ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). വിവാദത്തെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം രം​ഗത്ത് എത്തിയിരിക്കുന്നത്. വിഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്നുള്ള പ്രചരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. നിങ്ങൾ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ ഷൂ ആര് വന്നാലും വെറും 5000 രൂപയ്ക്ക് നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം.

താൻ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ ഒമ്പതിനായിരം രൂപയാണ് വില വരുന്നത്. പുറത്ത് അതിലും കുറവാണ് അതിൻ്റെ വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലണ്ടനിൽ നിന്ന് അത് വാങ്ങി കൊണ്ടുതന്നത്. 70 പൗണ്ട് ആയിരുന്നു അന്നത്തെ ആ ഷൂവിൻ്റെ വില. ഇപ്പോൾ രണ്ട് വർഷമായി ആ ഷൂ ഉപയോഗിക്കുന്നുണ്ട്. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ ഞാൻ നൽകാമെന്നും അത് തനിക്ക് ലാഭമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചുകൊണ്ട് പറഞ്ഞത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിൻ്റെ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് വി ഡി സതീശനും ഷൂവും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഷൂവിൻ്റെ ഓൺലൈനിലെ വിലയും വിഡിയുടെ ചിത്രവും അടക്കമാണ് സമൂഹ മാധ്യമങ്ങളില് പ്രചരിച്ചത്.

‘വീണയുടെ ബാഗ് കണ്ടവർ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങിനെ..? 70,000 രൂപ ശമ്പളം വാങ്ങുന്ന സതീശന് ഒരു പ്രോഗ്രാമിന് പോകാൻ 3 ലക്ഷത്തിന്റെ ഷൂ വാങ്ങുന്നത് എന്തിന്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് കമൻ്റുകളിൽ നിറഞ്ഞത്. വിഡിയ്ക്ക് മുമ്പ് ചർച്ചയായത് ആരോ​ഗ്യ മന്ത്രി വീണാ ജോർജിൻ്റെ ബാ​ഗായിരുന്നു. ഡൽഹിയിലേക്ക് പോയപ്പോൾ വീണാ ജോർജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി എന്നെഴുതിയത് കണ്ടതിനെ തുടർന്നായിരുന്നു ചർച്ചകൾ ഉടലെടുത്തത്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അർമാനി.

Related Stories
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം