P A Muhammad Riyas: ‘റീല്‍സ് തുടരും സര്‍ക്കാരും തുടരും’; വൈത്തിരി റോഡിന്റെ ദൃശ്യങ്ങളുമായി മുഹമ്മദ് റിയാസ്

Muhammad Riyas Shares Vythiri Road Reel: ദേശീയപാത വിവിധയിടങ്ങളില്‍ ഇടിഞ്ഞുവീണതിനും വിള്ളലുണ്ടായതിനും പിന്നാലെ സര്‍ക്കാരിനും വകുപ്പുമന്ത്രിക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും ദേശീയപാതയുടെ ദൃശ്യങ്ങള്‍ റീലായി പങ്കുവെച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇതിന് മറുപടി എന്ന തരത്തിലാണ് ഇപ്പോള്‍ മന്ത്രിയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.

P A Muhammad Riyas: റീല്‍സ് തുടരും സര്‍ക്കാരും തുടരും; വൈത്തിരി റോഡിന്റെ ദൃശ്യങ്ങളുമായി മുഹമ്മദ് റിയാസ്

മന്ത്രി പങ്കുവെച്ച റീലില്‍ നിന്നുള്ള ദൃശ്യം, മുഹമ്മദ് റിയാസ്‌

Published: 

23 May 2025 18:33 PM

കോഴിക്കോട്: ദേശീയപാത 66 ന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മറ്റൊരു റീലുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട് ജില്ലയിലെ വൈത്തിരി തരുണ റോഡിന്റെ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവെച്ച റീലിലുള്ളത്. റീല്‍സും തുടരും സര്‍ക്കാരും തുടരും എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.

ദേശീയപാത വിവിധയിടങ്ങളില്‍ ഇടിഞ്ഞുവീണതിനും വിള്ളലുണ്ടായതിനും പിന്നാലെ സര്‍ക്കാരിനും വകുപ്പുമന്ത്രിക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും ദേശീയപാതയുടെ ദൃശ്യങ്ങള്‍ റീലായി പങ്കുവെച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇതിന് മറുപടി എന്ന തരത്തിലാണ് ഇപ്പോള്‍ മന്ത്രിയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.

”റീല്‍സ് തുടരും വികസനവും തുടരും…ഇത് വയനാട് ജില്ലയിലെ വൈത്തിരി തരുണ റോഡ്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുര സാഗര്‍ ഡാം വഴി പോകുന്ന ഈ റോഡ് എല്‍ഡിഎഫ് സര്‍ക്കാര്‍ 63.90 കോടി രൂപ ചിലവഴിച്ചാണ് നവീകരിച്ചത്,” എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

മന്ത്രി പങ്കുവെച്ച റീല്‍

അതേസമയം, വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ റീല്‍സ് തുടരുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയതാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. എത്ര വിമര്‍ശിച്ചാലും റീല്‍സ് ഇടുന്നത് തുടരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.

Also Read: V D Satheesan: ’50ലേറെ സ്ഥലങ്ങളില്‍ വിള്ളലുണ്ട്, അവിടെയൊക്കെ പോയി റിയാസ് റീല്‍സ് എടുക്കട്ടെ’; പരിഹസിച്ച് വി.ഡി. സതീശന്‍

ദേശീയപാത 66ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് എന്താണെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയാണ്. ബിജെപിയും കോണ്‍ഗ്രസും അക്കാര്യം ഉള്‍ക്കൊള്ളാത്തതിന്റെ പിന്നിലുള്ളത് രാഷ്ട്രീയമാണ്. റോഡ് ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് നിര്‍മാണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്