Pahalgam Terror Attack: കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ 4 എംഎല്‍എമാരും; തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി നോര്‍ക്ക

Four Kerala MLAs And High Court Judges Trapped in Jammu and Kashmir: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്കില്‍ 28 ഗ്രൂപ്പുകളിലായി ആകെ 262 പേരാണ്. ഇക്കൂട്ടത്തില്‍ നാല് എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്നു. തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊല്ലം എംഎല്‍എ എം മുകേഷ്, കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ് എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്.

Pahalgam Terror Attack: കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ 4 എംഎല്‍എമാരും; തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി നോര്‍ക്ക

കെ ആന്‍സലന്‍, എം മുകേഷ്, കെപിഎ മജീദ്, ടി സിദ്ദിഖ്

Updated On: 

23 Apr 2025 | 09:53 PM

തിരുവനന്തപുരം: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ നാല് എംഎല്‍എമാരും. 258 മലയാളികളാണ് നിലവില്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നത്. കശ്മീരിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ നാട്ടില്‍ തിരിച്ചെത്തിയതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.

നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്കില്‍ 28 ഗ്രൂപ്പുകളിലായി ആകെ 262 പേരാണ്. ഇക്കൂട്ടത്തില്‍ നാല് എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്നു. തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊല്ലം എംഎല്‍എ എം മുകേഷ്, കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ് എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്.

അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍, ജി ഗിരീഷ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്ന ജഡ്ജിമാര്‍. നിലവില്‍ എല്ലാവരും സുരക്ഷിതരാണെന്ന് നോര്‍ക്ക അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കുന്നു.

Also Read: Pahalgam Terrorists Attack: എത്ര പണം നൽകിയാലും പകരമാകില്ല..: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം

സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുവാനും 00918802012345 എന്നീ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനും സാധിക്കുന്നതാണ്.

കശ്മീരിലുള്ള മലയാളികള്‍ക്ക് സഹായം തേടുന്നതിന്, ബന്ധുക്കളെ കുറിച്ച് വിവരം നേടുന്നതിനും ഹെല്‍പ് ഡെസ്‌ക് നമ്പറിലേക്ക് വിളിക്കാമെന്നും പേര് രജിസ്റ്റര്‍ ചെയ്യാമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ