Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

Nenmara Double Murder Case: പ്രതിക്ക് നൽകിയ ജാമ്യവ്യവസ്ഥ പ്രകാരം നെന്മാറ പഞ്ചായത്തിൽ ചെന്താമരയ്ക്ക് പ്രവേശനം വിലക്കിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇയാൾ പ്രദേശത്ത് ഒരു മാസത്തോളമായി താമസിക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്നുമുള്ള കാരണത്താലാണ് ഇപ്പോഴത്തെ നടപടി. ഉത്തരമേഖലാ ഐജിക്കാണ് എസ്‌പി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്.

Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

പ്രതി ചെന്താമര

Published: 

28 Jan 2025 | 08:44 PM

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പോലീസിൻ്റെ ഭാ​ഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചതായി എസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതക കേസിലെ പ്രതിയായ ചെന്താമര ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവാണെന്നും എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒ നൽകിയ വിശദീകരണവും റിപ്പോർട്ട് തള്ളി.

പ്രതിക്ക് നൽകിയ ജാമ്യവ്യവസ്ഥ പ്രകാരം നെന്മാറ പഞ്ചായത്തിൽ ചെന്താമരയ്ക്ക് പ്രവേശനം വിലക്കിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇയാൾ പ്രദേശത്ത് ഒരു മാസത്തോളമായി താമസിക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്നുമുള്ള കാരണത്താലാണ് ഇപ്പോഴത്തെ നടപടി. ഉത്തരമേഖലാ ഐജിക്കാണ് എസ്‌പി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്.

അതിനിടെ പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടക്കുകയാണ്. മാട്ടായി ക്ഷേത്രത്തിന് സമീപത്തുവച്ച് പ്രതിയെ കണ്ടെതായാണ് നാട്ടുകാരിലൊരാൾ നൽകിയ വിവരം. പോലീസും ഇത് ചെന്താമരയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായി റിപ്പോർട്ടുണ്ട്. നിലവിൽ പ്രദേശത്ത് പോലീസും മുന്നൂറോളം നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.

കാട് പിടിച്ച പ്രദേശമായതിനാൽ ഇതുവഴി ഇരുട്ടിൽ പ്രതി ഓടിയൊളിച്ചതായാണ് വിവരം. സംഭവമറിഞ്ഞ് കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം ആകെ നാട്ടുകാരും പോലീസും വളഞ്ഞിരിക്കുകയാണ്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ