Paramekkavu Bhagavathi Temple: പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

Paramekkavu Bhagavathi Temple Agrashala Catches Fire: അര മണിക്കൂറിനകം തീയണച്ചതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. ഇതോടെ വൻ അപകടമാണ് ഒഴുവായത്. കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാലോടെയാണു സംഭവം.

Paramekkavu Bhagavathi Temple: പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

Published: 

07 Oct 2024 | 06:57 AM

തൃശൂർ: തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ അഗ്രശാലയിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഭക്ഷണം കഴിക്കാൻ ഉപയോഗിച്ചികുന്ന പാളയും മറ്റ് സാധനസാമഗ്രികളും കത്തിനശിച്ചു. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അര മണിക്കൂറിനകം തീയണച്ചതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. ഇതോടെ വൻ അപകടമാണ് ഒഴുവായത്. കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാലോടെയാണു സംഭവം.

നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി ക്ഷേത്രത്തിൽ നൃത്തപരിപാടി നടക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. ഹാളിലെ കേന്ദ്രീകൃത എയർ കണ്ടിഷൻ സംവിധാനമടക്കം പൂർണമായി കത്തിനശിച്ചു.

Also read-Kochi Explosion: കൊച്ചിയിലെ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു

എന്നാൽ എന്താണ് തീ പിടിക്കാൻ കാരണമെന്നത് വ്യക്തമല്ല. തീപുടുത്തത്തിൽ അരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പോലീസിനു പരാതി നൽകി. . എങ്ങനെയാണ് തീ പിടിത്തം ഉണ്ടായതെന്നടക്കം അന്വേഷിക്കണമെന്നും ആവശ്യപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ