Pathanamthitta Accident: പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു; നാലുപേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

Pathanamthitta Adoor Car And Lorry Accident: കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയർഫോഴ്സ് സംഘം പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ പൂർണമായും തകർന്ന നിലയിലാണ്.

Pathanamthitta Accident: പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു; നാലുപേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

Pathanamthitta Accident

Published: 

04 Jun 2025 | 06:11 AM

പത്തനംതിട്ട: പത്തനംതിട്ട അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം. അപകടത്തിൽ നാലു യുവാക്കൾക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് ​ഗുരുതരമായി പരുക്കേറ്റത്. വിഷ്ണു, ആദർശ് എന്നിവരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയർഫോഴ്സ് സംഘം പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ പൂർണമായും തകർന്ന നിലയിലാണ്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

കപ്പൽ അപകടം; മത്സ്യത്തൊഴിലാളികൾക്ക് 10 കോടി 55 ലക്ഷം സഹായം

കൊച്ചി തീരത്തിനോട് ചേർന്ന് അപകടത്തിൽപ്പെട്ട് എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 1000 രൂപയും ആറ് കിലോ അരിയും വീതമാണ് കുടുംബങ്ങൾക്ക് വിതരണം ചെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കുക. ഇതിനായി 10 കോടി 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്