Pinarayi Vijayan Birthday: അടി കൊണ്ടും വഴി നടന്നും കൊടി പിടിച്ച ആ പിണറായിക്കാരൻ; ക്യാപ്റ്റന് ഇന്ന് പിറന്നാൾ

സഹോദരൻ കുമാരനിലൂടെയാണ് പിണറായി കമ്മ്യണിസത്തിലേക്ക് ആകൃഷ്ടനാകുന്നത്.

Pinarayi Vijayan Birthday: അടി കൊണ്ടും വഴി നടന്നും കൊടി പിടിച്ച ആ പിണറായിക്കാരൻ; ക്യാപ്റ്റന് ഇന്ന് പിറന്നാൾ

Pinarayi Vijayan Birthday

Published: 

24 May 2024 | 08:59 AM

നായനാരും, കെ കരുണാകരനും പിന്നെ പിണറായി വിജയനും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാക്കളിൽ മൂന്നാമനായാണ് പിണറായി വിജയൻ റെക്കോർഡ് കുറിക്കുന്നത്.

കോൺഗ്രസ് നേതാവായിരുന്ന ലീഡർ കെ.കരുണാകരൻ 3246 ദിവസം മുഖ്യമന്ത്രിയായിരുന്നപ്പോൾ 2640 ദിവസം, 7 വർഷം, 11 മാസം, 30 ദിവസം അടക്കം 2921 ദിവസമാണ് ഇതുവരെ മുഖ്യമന്ത്രിയുടെ കണക്ക്. ഇ.കെ.നായനാരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രിയായിരുന്നയാൾ. 4009 ദിവസമാണ് ആ റെക്കോർഡ്.

അങ്ങനെ നിരവധി റെക്കോർഡുകളുടെ ക്യാപ്റ്റനായ പിണറായി വിജയന് ഇന്ന് 79-ാം പിറന്നാളാണ്. കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി കണ്ണൂരിലെ പിണറായിയിലാണ് 1945 മേയ് 24-ന്‌ പിണറായി വിജയൻ ജനിച്ചത്. 14 സഹോദരങ്ങളാണ് പിണറായി വിജയനുള്ളത്. ഇതിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു.

സഹോദരൻ കുമാരനിലൂടെയാണ് പിണറായി കമ്മ്യണിസത്തിലേക്ക് ആകൃഷ്ടനാകുന്നത്. പിണറായി ശാരദ വിലാസം എൽ പി സ്കൂൾ, പെരളശേരി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലായായിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീട് തുടർ പഠനത്തിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നു.

അന്നത്തെ വിദ്യാർഥി സംഘടനയായ കെ.എസ്.എഫിലൂടെയായിരുന്നു പിണറായിയുടെ രാഷ്ട്രീയ പ്രവേശനം. ഇടയിൽ കെ.എസ്.എഫ് ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. നിരവധി വിദ്യാർത്ഥി സമരങ്ങളിൽ നേതൃത്വം വഹിച്ചു.

സിപിഎമ്മിൽ ഏറ്റവും കൂടുതൽ തവണ സെക്രട്ടറിയായിരുന്നയാളെന്ന റെക്കോർഡും പിണറായിക്ക് തന്നെ. കേരളത്തിൽ ഇതുവരെ മുഖ്യമന്ത്രിയായിട്ടുള്ള 12 പേരിൽ രണ്ട് മന്ത്രിസഭകളിൽ മുഖ്യമന്ത്രിയാവാൻ അവസരം ലഭിച്ചത് പിണറായിക്ക് മാത്രമാണ്. കേരളത്തിൻറെ ക്യാപ്റ്റന് ടിവി9 മലയാളത്തിൻറെ പിറന്നാൾ ആശംസകൾ

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്