Pinarayi Vijayan: എകെ ബാലന്‍ ചെയ്തത് മാറാട് കലാപത്തെ ഓര്‍മിപ്പിക്കല്‍, ഏത് വര്‍ഗീയതും നാടിനാപത്ത്: മുഖ്യമന്ത്രി
Marad Riots Controversy: കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ സംസ്ഥാനത്ത് എങ്ങനെയാണ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുന്നതെന്ന് വ്യക്തമാണ്. മാറാട് കലാപത്തില്‍ എകെ ആന്റണി സ്വീകരിച്ച നിലപാട് എന്താണ്.
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് ഭരിക്കുമെന്നും മാറാട് കലാപം ഇവിടെ ആവര്‍ത്തിക്കുമെന്നുമുള്ള എകെ ബാലന്റെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെ ബാലന്‍ മാറാട് കലാപത്തെ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയത എക്കാലവും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയത പറയുന്നത് ആരാണെങ്കിലും അവരെ എതിര്‍ക്കും. കേരളത്തിന്റെ മുന്‍കാല അനുഭവങ്ങളില്‍ ഊന്നിയാണ് എകെ ബാലന്‍ സംസാരിച്ചത്. മാറാട് കലാപം നടക്കുമ്പോള്‍ അന്ന് കുഞ്ഞാലിക്കുട്ടിക്ക് സംഭവ സ്ഥലത്തേക്ക് പോകാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നതെന്നാണ് ബാലന്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ സംസ്ഥാനത്ത് എങ്ങനെയാണ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുന്നതെന്ന് വ്യക്തമാണ്. മാറാട് കലാപത്തില്‍ എകെ ആന്റണി സ്വീകരിച്ച നിലപാട് എന്താണ്. ആര്‍എസ്എസിന്റെ എതിര്‍പ്പ് ഭയന്നാണ് ആന്റണി കുഞ്ഞാലിക്കുട്ടിയെ മാറാടേക്ക് കൊണ്ടുപോകാതിരുന്നത്. താന്‍ അന്ന് മാറോട് സന്ദര്‍ശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: Reji Lukose : ഒടുവിൽ ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
അധികാരം ലക്ഷ്യമിട്ട് യുഡിഎഫ് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന ബാലന്റെ പരാമര്‍ശത്തില്‍ തെറ്റില്ല. വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടാന്‍ യുഡിഎഫ് ഒരിക്കലും കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല. വര്‍ഗീയ ശക്തികള്‍ ഇപ്പോഴും കേരളത്തില്‍ തുടരുന്നു, എന്നാല്‍ അവര്‍ക്കൊരിക്കലും അഴിഞ്ഞാടാന്‍ കഴിയുന്നില്ല. അവര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതാണ് സര്‍ക്കാരിന്റെ രീതിയെന്നും പിണറായി വിജയന്‍.
വര്‍ഗീയത നാടിനാപത്താണെന്നും അങ്ങനെ സംഭവിക്കുമ്പോള്‍ എന്താണ് യുഡിഎഫ് എന്താണ് ചെയ്യുകയെന്നുമാണ് എകെ ബാലന്‍ ചൂണ്ടിക്കാട്ടിയത്. രാജീവ് ചന്ദ്രശേഖര്‍ പറയുന്നതും തങ്ങള്‍ പറയുന്നതും ഒരേ ശബ്ദമല്ല. തങ്ങള്‍ കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്, അതിനൊരിക്കലും ബിജെപിക്കും ചന്ദ്രശേഖറിനും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.