AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kottayam Accident: ഫലം വന്ന് മണിക്കൂറുകൾ മാത്രം; കോട്ടയത്ത് പ്ലസ് ടു വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു

Plus Two Student Dies in Road Accident: ചന്തക്കവല ഭാഗത്ത് നിന്നും റോഡ് മുറിച്ചു കടന്ന് ബസ് സ്റ്റോപ്പിലേക്ക് വരികയായിരുന്നു അഭിതയും നിഷയും. അതിനിടെ, കലക്ട്രേറ്റ് ഭാഗത്ത് നിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയിരുന്നു.

Kottayam Accident: ഫലം വന്ന് മണിക്കൂറുകൾ മാത്രം; കോട്ടയത്ത് പ്ലസ് ടു വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 23 May 2025 07:58 AM

കോട്ടയം: അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ കോട്ടയം ചന്തക്കവല ഭാഗത്ത് വെച്ചായിരുന്നു അപകടം. തോട്ടയ്ക്കാട് മടത്താനി വടക്കേമുണ്ടയ്‌ക്കൽ വി ടി രമേശന്റെ മകൾ ആർ അഭിത പാർവതി എന്ന 18കാരിയാണ് അപകടത്തിൽ മരിച്ചത്. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അഭിത. പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്.

അഭിതയുടെ അമ്മ കുറുമ്പാടം സെന്റ് ആന്റണീസ് അദ്ധ്യാപിക കെ ജി നിഷയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചന്തക്കവല ഭാഗത്ത് നിന്നും റോഡ് മുറിച്ചു കടന്ന് ബസ് സ്റ്റോപ്പിലേക്ക് വരികയായിരുന്നു അഭിതയും നിഷയും. അതിനിടെ, കലക്ട്രേറ്റ് ഭാഗത്ത് നിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയിരുന്നു.

നാട്ടുകാർ ഉടൻ തന്നെ അമ്മയെയും മകളെയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അഭിതയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ നിഷയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഭിജയാണ് സഹോദരി.

ALSO READ: കുടുംബവഴക്ക്: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അറസ്റ്റ്

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കുട്ടനാട് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കുട്ടനാട് രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് ഭർത്താവ് വിനോദിന്റെ (50) കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വിനോദിനെ രാമങ്കരി പോലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയാണ് ദമ്പതികൾ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.