Vande Bharat Express: ഇനി ആശ്വാസ യാത്ര! വന്ദേഭാരതിൽ സീറ്റിന് ബുദ്ധിമുട്ടേണ്ട; കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തി
Thiruvananthapuram-Mangaluru Vande Bharat: നേരത്തെയുളള എട്ട് കോച്ചുകളാണ് ഇരട്ടിയായത്. ഇതോടെ 530 അധിക സീറ്റുകളാണ് ലഭ്യമാവുക. വന്ദേഭാരതിൽ ഇപ്പോൾ ആകെ 1128 സീറ്റുകളാണുള്ളത്. എക്സിക്യൂട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടായും ഉയർന്നിട്ടുണ്ട്. ഇന്നലെ മുതൽ പുതിയ കോച്ചകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: യാത്രക്കാർക്ക് ആശ്വാസമായി വന്ദേഭാരതിൻറെ കോച്ചുകളുടെ എണ്ണം കൂട്ടി വർദ്ധിപ്പിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൻറെ എട്ടു കോച്ചുകളാണ് 16 എണ്ണമായി ഉയർത്തിയത്. ഇതോടെ ടിക്കറ്റ് ലഭിക്കാനില്ലാത്ത സാഹചര്യത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
ആലപ്പുഴ റൂട്ടിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് യാത്രക്കാരുടെ സ്ഥിരം പരാതിയായിരുന്നു ട്രെയ്നിൽ സീറ്റില്ല ലഭിക്കുന്നില്ല എന്നത്. സീറ്റിനായി നോക്കുമ്പോൾ കാണുന്നത് വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും. ഈ പരാതിയ്ക്ക് പരിഹാരം എന്ന നിലയിലാണ് പതിനാറ് കോച്ചുമായി തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ മുതൽ പുതിയ കോച്ചകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെയുളള എട്ട് കോച്ചുകളാണ് ഇരട്ടിയായത്. ഇതോടെ 530 അധിക സീറ്റുകളാണ് ലഭ്യമാവുക. വന്ദേഭാരതിൽ ഇപ്പോൾ ആകെ 1128 സീറ്റുകളാണുള്ളത്. എക്സിക്യൂട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടായും ഉയർന്നിട്ടുണ്ട്. അടുത്തിടെ നാഗർകോവിൽ– ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന് പുതിയ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്.
അതിനിടെ, കോട്ടയം വഴിയുള്ള തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി വർദ്ധിപ്പിച്ചിരുന്നു. അന്നുമുതൽക്കെ മംഗളൂരു വന്ദേഭാരതിനും 20 കോച്ചുകളാക്കണമെന്ന ആവശ്യം ഉയരുന്നിരുന്നു. എണ്ണം ഇരട്ടിയായിട്ടും സീറ്റുകൾ നിറഞ്ഞായിരുന്നു ആദ്യ യാത്ര. ഈയാഴ്ചത്തെ സർവീസുകളിലെല്ലാം വെയ്റ്റിങ് ലിസ്റ്റ് 100 ന് മുകളിലാണ്.
കൂടാതെ, തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് അടുത്തിടെ നടന്ന തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പറഞ്ഞു. പാലക്കാട് ടൗൺ സ്റ്റേഷനിൽ പിറ്റ് ലൈൻ പ്രവർത്തനം ആരംഭിച്ചാൽ പാലക്കാട് – തിരുവനന്തപുരം വന്ദേ ഭാരത് കൂടി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.