PM Narendra Modi: പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; വിഴിഞ്ഞം കമ്മീഷനിങ് നാളെ, നഗരത്തിൽ ഗതാഗത നിയന്ത്രണം
PM Narendra Modi In Kerala Today: ഔദ്യോഗിക കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റൻ കപ്പൽ സെലസ്റ്റീനോ മരെസ്ക എന്ന കപ്പൽ വിഴിഞ്ഞതേക്ക് എത്തും. നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിങ് ചടങ്ങ്. തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.

Pm Narendra Modi, Vizhinjam Port
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ (Vizhinjam Port) ഔദ്യോഗിക കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇന്ന് കേരളത്തിലെത്തും. മെയ് രണ്ടിനാണ് (നാളെ) വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് വൈകിട്ടോടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. രാജ്ഭവനിലാവും പ്രധാനമന്ത്രിയുടെ താമസം. തുടർന്ന് നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തെത്തും.
ഔദ്യോഗിക കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റൻ കപ്പൽ സെലസ്റ്റീനോ മരെസ്ക എന്ന കപ്പൽ വിഴിഞ്ഞതേക്ക് എത്തും. നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിങ് ചടങ്ങ്. തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരും ചടങ്ങൽ പങ്കെടുക്കും.
ചടങ്ങിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷയിലാണ് വിഴിഞ്ഞം. കരയിലും കടലിലുമടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ ബുധനാഴ്ച്ച പൂർത്തിയായിരുന്നു. 2015-ലാണ് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി ചേർന്ന് പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലിൽ (PPP) വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസന കരാറിൽ ഒപ്പുവച്ചത്.