Police Assault : വനിതാ പോലീസുകാരിയെ എസ്ഐ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് ക്രൈംബ്രാഞ്ച്

Police Officer Assaulted Women Constable : വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് ക്രൈം ബ്രാഞ്ച്. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആയ വിൽഫറിനെതിരെയാണ് സഹപ്രവർത്തക പരാതിനൽകിയത്.

Police Assault : വനിതാ പോലീസുകാരിയെ എസ്ഐ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് ക്രൈംബ്രാഞ്ച്

പ്രതീകാത്മക ചിത്രം (Image Courtesy - Pexels)

Updated On: 

21 Nov 2024 11:27 AM

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി. തിരുവനന്തപുരത്താണ് സംഭവം. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രേഡ് എസ്ഐ വിൽഫറിനെതിരെയാണ് വനിതാ കോൺസ്റ്റബിൾ പരാതിനൽകിയത്. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്.

Also Read : Kerala Rain Alert: കുട കരുതിക്കോളൂ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; സന്നിധാനത്തും പമ്പയിലും ഇടിമിന്നൽ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ ആഴ്ച ജോലിക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവരെ വീട്ടിൽ കൊണ്ടുപോയി ആക്കാമെന്ന് വിൽഫർ പറഞ്ഞു. വിൽഫറിനൊപ്പം വീട്ടിലേക്ക് പോയപ്പോഴായിരുന്നു ലൈംഗികാതിക്രമം എന്നാണ് പരാതി. തന്നെക്കൊണ്ട് വീട്ടിലെത്തി അവിടെ നിന്നും പീഡിപ്പിക്കുകയായിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ പറയുന്നു.

സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് ഉദ്യോഗസ്ഥ പരാതിനൽകിയത്. തുടർന്ന് പരാതിയിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് ഡിജിപി നിർദ്ദേശം നൽകി. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കുറ്റം തെളിഞ്ഞാൽ പ്രതിയെ ജോലിയിൽ നിന്നും പിരിച്ച് വരെ വിട്ടേക്കും.

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം