Pooja Bumper 2025: 2024ല്‍ പോയത് കായംകുളത്തേക്ക്; ഈ വര്‍ഷം പൂജ ബമ്പര്‍ നിങ്ങളുടെ നാട്ടിലെത്തും
2024 Pooja Bumper Winner: 300 രൂപ ടിക്കറ്റ് വിലയുള്ള പൂജ ബമ്പര്‍ വിപണിയിലെത്തി, ഇനി ധൈര്യമായി ഭാഗ്യപരീക്ഷണം നടത്താം. 25 കോടിയല്ല സമ്മാനം എന്ന വിഷമവും വേണ്ട, 12 കോടിയെന്താ ചെറിയ തുകയാണോ? എന്നാല്‍ പിന്നെ ഉടന്‍ തന്നെ ടിക്കറ്റെടുത്താലോ?

പൂജ ബമ്പര്‍
ഓണം ബമ്പറിന്റെ കാലം കഴിഞ്ഞില്ലേ, ഇനി ആ 500 പോയ കാര്യം ഓര്‍ക്കേണ്ടാ. പൂജ ബമ്പറിന്റെ നാളുകളാണിനി. 300 രൂപ ടിക്കറ്റ് വിലയുള്ള പൂജ ബമ്പര്‍ വിപണിയിലെത്തി, ഇനി ധൈര്യമായി ഭാഗ്യപരീക്ഷണം നടത്താം. 25 കോടിയല്ല സമ്മാനം എന്ന വിഷമവും വേണ്ട, 12 കോടിയെന്താ ചെറിയ തുകയാണോ? എന്നാല്‍ പിന്നെ ഉടന്‍ തന്നെ ടിക്കറ്റെടുത്താലോ?
സമ്മാനങ്ങള്‍ പലവിധം
പൂജ ബമ്പര്‍ BR106 ലോട്ടറിയുടെ ഒന്നാം സമ്മാനം മുതല്‍ അവസാന സമ്മാനം വരെ ആര്‍ക്കും നഷ്ടം വരുത്തുന്നില്ല. കാരണം ലോട്ടറി ടിക്കറ്റിന്റെ വിലയായ 300 രൂപയെങ്കിലും നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്നതാണ്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് പേര്‍ക്ക് വീതം 5 ലക്ഷം രൂപ.
നാലാം സമ്മാനം അഞ്ച് പരമ്പരകള്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്നതാണ്. അഞ്ചാം സമ്മാനമാകട്ടെ അഞ്ച് പരമ്പരകള്‍ക്ക് 2 ലക്ഷം രൂപ വീതവും. ഇതിന് പുറമെ വേറയുമുണ്ട് ഒട്ടേറെ സമ്മാനങ്ങള്‍. ആറാം സമ്മാനം 5,000, ഏഴാം സമ്മാനം 1,000, എട്ടാം സമ്മാനം 500, ഒന്‍പതാം സമ്മാനം 300 രൂപ എന്നിങ്ങനെയാണ്.
2024ല്‍ ആര് നേടി
2024ല്‍ പൂജ ബമ്പര്‍ ഒന്നാം സമ്മാനം നേടിയത് കായംകുളത്ത് വിറ്റ ടിക്കറ്റിനാണ്. JC 325526 എന്ന നമ്പറിനെ തേടിയായിരുന്നു ഭാഗ്യമെത്തിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറിനെ തേടിയാണ് ആ 12 കോടി പുറപ്പെട്ടത്. സാരമില്ല ഇത്തവണ നിങ്ങള്‍ക്ക് തന്നെയായിരിക്കും ആ തുക ലഭിക്കാന്‍ പോകുന്നത്, അതിനാല്‍ ധൈര്യമായി ടിക്കറ്റെടുക്കാം.
Also Read: Pooja Bumper 2025: കഴിഞ്ഞത് കഴിഞ്ഞു; പൂജയുടെ കാര്യമൊന്ന് പരിഗണിച്ച് കൂടെ
നറുക്കെടുപ്പ് എന്നാണ്?
നവംബര്‍ 22 ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പൂജ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. എന്നാല്‍ തീയതിയില്‍ പിന്നീട് മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)