Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷയും പരിഗണിക്കും
Rahul Mamkootathil Latest Update: രാഹുലിൻ്റെ ജാമ്യാപേക്ഷ പോലീസ് റിപ്പോർട്ട് കിട്ടിയശേഷം പരിഗണിക്കാമെന്നാണ് കോടതി ഇന്നലെ അറിയിച്ചത്. എന്നാൽ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായതിന് ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ ഇനി പ്രതിഭാഗം വാദം തുടരുക. വൈദ്യപരിശോധന നടത്തിയശേഷം രാവിലെ 11 മണിയോടെ കോടതിയിൽ എത്തിക്കുമെന്നാണ് വിവരം.

Rahul Mamkootathil
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലകാടെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ (Rahul Mamkootathil) കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഈ അപേക്ഷ പരിഗണിക്കുന്നത്. രാഹുലിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.
അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം രാഹുലിനെ കസ്റ്റഡിയിൽ കിട്ടിയാൽ ബലാത്സംഗം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. രാഹുലിൻ്റെ ജാമ്യാപേക്ഷ പോലീസ് റിപ്പോർട്ട് കിട്ടിയശേഷം പരിഗണിക്കാമെന്നാണ് കോടതി ഇന്നലെ അറിയിച്ചത്. എന്നാൽ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായതിന് ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ ഇനി പ്രതിഭാഗം വാദം തുടരുക. വൈദ്യപരിശോധന നടത്തിയശേഷം രാവിലെ 11 മണിയോടെ കോടതിയിൽ എത്തിക്കുമെന്നാണ് വിവരം. നിലവിൽ മാവേലിക്കര സബ്ബ് ജയിലിലാണ് രാഹുൽ.
ALSO READ: ‘രാഹുൽ സൈക്കിക് കോഴി’; പോലീസിൻ്റെ നീക്കം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ടിപി സെൻകുമാർ
മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് രാഹുൽ നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇതുവരെയുള്ള മറ്റ് മൂന്ന് കേസുകളിലും മുൻകൂർ ജാമ്യാപേക്ഷയിലൂടെ അറസ്റ്റ് തടഞ്ഞിരുന്നു. എന്നാൽ ഇത്തവണ അതീവ രഹസ്യത്തോടെയാണ് രാഹുലിനെതിരെ അന്വേഷണ സംഘം നീങ്ങിയത്. കഴിഞ്ഞ ദിവസം അതിരാവിരെ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് എംഎൽഎയെ അറസ്റ്റ് ചെയ്ത്. ക്കുന്നത്. ഇതിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എംപി ഇന്നലെ പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നും, ഞാനുമായുള്ള സൗഹൃദം പാർട്ടി നടപടിക്ക് തടസ്സമാകില്ലെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സത്യം തെളിഞ്ഞു വരട്ടെയന്നും ഷാഫി വ്യക്തമാക്കി. രാഹുൽ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്.