Kerala Weather Update : കുട കൈയ്യിൽ കരുതിക്കോളൂ; ഈ ആഴ്ച പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala Rain Alert District Wise : തിങ്കളാഴ്ച മൂന്ന് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിട്ടുള്ളത്. ചൊവ്വാഴ്ച അഞ്ച് ജില്ലകളാണ് മഴ മുന്നറിയിപ്പുള്ളത്

Kerala Weather Update : കുട കൈയ്യിൽ കരുതിക്കോളൂ; ഈ ആഴ്ച പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala Rain

Published: 

23 Feb 2025 21:13 PM

തിരുവനന്തപുരം : സംസ്ഥാനം കനത്ത ചൂടിൽ ഉരുകമ്പോൾ നേരിയ ആശ്വാസം നൽകാൻ ഈ വരുന്ന ആഴ്ചയിൽ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. നാളെ ഫെബ്രുവരി 24-ാം തീയതി തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്കും 25-ാം തീയതി ചൊവ്വാഴ്ച മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കൂടാതെ 26,27 തീയതികളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട് (Kerala Weather Forecast).

മഴ മുന്നറിയിപ്പ് ഇങ്ങനെ

  1. ഫെബ്രുവരി 24 തിങ്കളാഴ്ച – എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
  2. ഫെബ്രുവരി 25 ചൊവ്വാഴ്ച – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം
  3. ഫെബ്രുവരി 26 ബുധനാഴ്ച – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങിളിൽ മഴയ്ക്ക സാധ്യയുണ്ടെന്നാണ് പ്രവചനം
  4. ഫെബ്രുവരി 27 വ്യാഴാഴ്ച – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങിളിൽ മഴയ്ക്ക സാധ്യയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

ALSO READ : Kerala Coastal Alert: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കള്ളക്കടൽ ജാഗ്രതാ നിർദേശം, കന്യാകുമാരി തീരങ്ങളിൽ മുന്നറിയിപ്പ്

അതേസമയം കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ നാളെ തെക്കൻ ആൻഡമാൻ, ഗൾഫ് ഓഫ് മിന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കൂടാതെ നാളെ സംസ്ഥാനത്തെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നൽകി. കന്യാകുമാരി തീരങ്ങളിൽ നാളെ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ രാത്രി 11.30 വരെയാണ് ഉയർന്ന തിരമാലയ്ക്ക് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ തീരത്തടിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്