Kerala Rain Alert: മഴ കേരളം വിട്ടു; മുന്നറിയിപ്പുകളില്ല, പക്ഷെ ജാഗ്രത തുടരണം

Kerala Weather Forecast: ഇന്ന് കണ്ണൂര്‍, കാസറഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീടത് കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് മഴ മുന്നറിയിപ്പില്ലാത്ത ഒരു ദിനം കേരളത്തില്‍ വന്നെത്തുന്ന് എന്നതും ശ്രദ്ധേയം.

Kerala Rain Alert: മഴ കേരളം വിട്ടു; മുന്നറിയിപ്പുകളില്ല, പക്ഷെ ജാഗ്രത തുടരണം

മഴ മുന്നറിയിപ്പ്‌

Published: 

20 Aug 2025 | 06:31 AM

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തികുറയുന്നു. ഇന്ന് ഓഗസ്റ്റ് 20, ബുധനാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാല്‍ സംസ്ഥാനത്ത് വ്യാപകമായ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റും ഉണ്ടായേക്കാം. അപകട സാധ്യതാ മേഖലകളിലുള്ളവര്‍ നിര്‍ദേശാനുസരണം മാറി താമസിക്കുക.

ഇന്ന് കണ്ണൂര്‍, കാസറഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീടത് കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് മഴ മുന്നറിയിപ്പില്ലാത്ത ഒരു ദിനം കേരളത്തില്‍ വന്നെത്തുന്ന് എന്നതും ശ്രദ്ധേയം.

24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടെങ്കില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാറുള്ളത്. 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ടും, 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണെങ്കില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിക്കുന്നു.

എന്നിരുന്നാലും അതിശക്തമായ മഴയുള്ള സാഹചര്യങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കുക. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ എന്നിവരും ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറുക.

Also Read: Kerala rain alert: നാളെ മുതൽ മഴ പിൻവാങ്ങുമോ? ഒരു ജില്ലയിലും മുന്നറിയിപ്പില്ല, നേരിയ മഴ പെയ്യാൻ സാധ്യത

സംസ്ഥാനത്ത് ഇടയ്ക്കിടെ ശക്തമായ കാറ്റുണ്ടാകുന്നതിനാല്‍ മരങ്ങളുടെയോ പരസ്യ ബോര്‍ഡുകളുടെയോ താഴെ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ ശ്രമിക്കരുത്. അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യുക. വൈദ്യുത കമ്പികളും പോസ്റ്റുകളും പൊട്ടിവീണത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യുത വകുപ്പിനെ വിവരമറിയിക്കുക.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ