Kerala Rain Alert: പമ്പയിലും നിലയ്ക്കലും ഇടിമിന്നലോട് കൂടിയ മഴ; ഏതെല്ലാം ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

December 4 Kerala Weather Update: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്.

Kerala Rain Alert: പമ്പയിലും നിലയ്ക്കലും ഇടിമിന്നലോട് കൂടിയ മഴ; ഏതെല്ലാം ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

പ്രതീകാത്മക ചിത്രം

Published: 

04 Dec 2025 | 06:09 AM

തിരുവനന്തപുരം: പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. ബുധന്‍ മുതല്‍ വെള്ളി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ടായിരുന്നു.

ഇന്നത്തെ മുന്നറിയിപ്പ്

ഇന്ന് ഡിസംബര്‍ നാല് വ്യാഴം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്.

Also Read: Kerala Rain Alert: ഇന്ന് മുതല്‍ ഇടിമിന്നലെത്തും, കേരളത്തില്‍ മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകള്‍ക്ക് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

വടക്കന്‍ തമിഴ്‌നാടിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറേക്ക് നീങ്ങി, ശക്തി കുറയാന്‍ സാധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ ദൂരം ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം.

മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം