Kerala Rain alert: മാനം തെളിഞ്ഞു… മഴ കുറഞ്ഞു, നാളെ മഴ മുന്നറിയിപ്പില്ല
Rainfall in Kerala is decreasing: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

Rain Alert Kerala
തിരുവനന്തപുരം: ദിവസം കേരളത്തിൽ കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മഴ കുറയുന്നതായി അറിയിപ്പെത്തി. ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. പലയിടത്തും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഇന്ന് ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അതിനാൽ ജാഗ്രതയുടെ ഭാഗമായി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉണ്ടായിരുന്നത്. ന്യൂനമർദം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായിരുന്നു പ്രവചിച്ചിരുന്നത്.
65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കടലേറ്റത്തിനും സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനെല്ലാം വിപരീതമായി സംസ്ഥാനത്ത് ഇന്ന് തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു.
ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും
സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദവും, തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലും കന്യാകുമാരി തീരത്തും (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് രാവിലെ 8:30 വരെ 1.8 മുതൽ 2.0 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ, തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.