Rajeev Chandrasekhar: കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം; ഡോക്ടറെ പോയി കാണൂ; റിയാസിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar Against Muhammad Riyas: താന്‍ നേരത്തെ വന്നതിലാണ് അദ്ദേഹത്തിന് സങ്കടം. എന്തിന് നേരത്തെ വന്നു, പ്രവര്‍ത്തകര്‍ നേരത്തെ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ താനും വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45 ന് സ്ഥലത്തെത്തിയ എല്ലാവരും വിഐപി ലോഞ്ചിലേക്ക് പോയപ്പോള്‍ തന്റെ പ്രവര്‍ത്തകരെ കാണാനായ് വേദിയില്‍ കയറിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു.

Rajeev Chandrasekhar: കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം; ഡോക്ടറെ പോയി കാണൂ; റിയാസിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

മുഹമ്മദ് റിയാസ്, രാജീവ് ചന്ദ്രശേഖര്‍

Published: 

03 May 2025 14:22 PM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവേളയില്‍ തനിക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉദ്ഘാടനത്തിന് താന്‍ നേരത്തെ എത്തിയതില്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

താന്‍ നേരത്തെ വന്നതിലാണ് അദ്ദേഹത്തിന് സങ്കടം. എന്തിന് നേരത്തെ വന്നു, പ്രവര്‍ത്തകര്‍ നേരത്തെ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ താനും വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45 ന് സ്ഥലത്തെത്തിയ എല്ലാവരും വിഐപി ലോഞ്ചിലേക്ക് പോയപ്പോള്‍ തന്റെ പ്രവര്‍ത്തകരെ കാണാനായ് വേദിയില്‍ കയറിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു.

ഉദ്ഘാടന വേളയില്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് പറഞ്ഞു, താനും അവരോടൊപ്പം ഭാരത് മാതാ കീ ജയ് എന്ന് പറയുകയായിരുന്നുവെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമായി. ഒരു ഡോക്ടറെ പോയി കാണുന്നതാണ് അതിന് മരുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Also Read: Muhammad Riyas: ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’; പോസ്റ്റുമായി മന്ത്രി മുഹമ്മദ് റിയാസ്

ഇത്തരം കാര്യങ്ങള്‍ക്കെല്ലാം സങ്കടപ്പെടുകയാണെങ്കില്‍ വരുംകാലത്ത് ധാരാളം സങ്കടപ്പെടേണ്ടതായി വരും. പലരുടെയും ഉറക്കം നഷ്ടപ്പെടുമെന്ന് മോദിജി പറഞ്ഞിരുന്നു. അത് ശരിയാണ് കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സിപിഎമ്മുകാര്‍ തന്നെ ട്രോളുകയായിരുന്നു.

വികസിത കേരളമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ട്രെയിന്‍ എവിടെയും നില്‍ക്കാന്‍ പോകുന്നില്ല. ഇടതുപക്ഷത്തിന് കയറണമെങ്കില്‍ കയറാം, മരുമകനും കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്