Rajeev Chandrasekhar: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം; കേരളത്തിലെ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Rajiv Chandrasekhar on the Waqf Amendment Bill: ദുരിതത്തിലുള്ള മുനമ്പം ജനത വീടും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും, ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത് രാഷ്ട്രീയക്കാരുടെ കടമയാണെന്നും കേരളത്തിലെ എംപിമാര്‍ ജനങ്ങളുടെ താൽപ്പര്യങ്ങൾ പ്രീണന രാഷ്ട്രീയത്തിനായി ബലികഴിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം; കേരളത്തിലെ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍

Published: 

31 Mar 2025 07:15 AM

തിരുവനന്തപുരം: കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിൻ്റെ (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുനമ്പത്തെ ജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഭരണഘടനാപരമായ സ്വത്തവകാശം ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും, കേന്ദ്രസര്‍ക്കാര്‍ എന്നും ഇതിനായി പ്രതിബദ്ധരാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനനന്മ ലക്ഷ്യമാക്കി കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും ഈ ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരിതത്തിലുള്ള മുനമ്പം ജനത വീടും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും, ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത് രാഷ്ട്രീയക്കാരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എംപിമാര്‍ ജനങ്ങളുടെ താൽപ്പര്യങ്ങൾ പ്രീണന രാഷ്ട്രീയത്തിനായി ബലികഴിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : Madurai CPM Party Congress: വീണ്ടും ചുവപ്പണിഞ്ഞ് മധുര; പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ രണ്ടിന് ആരംഭം

അതേസമയം, സംസ്ഥാന ബിജെപി അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ ഡൽഹിയിലെ മലയാളി സമൂഹം ഒരുക്കിയ അനുമോദന ചടങ്ങിൽ പങ്കെടുക്കുകയും അവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ മൻ കി ബാത്ത് ശ്രവിക്കുകയും ചെയ്തു. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും