AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vedan: വേടൻ്റെ പരിപാടിയ്ക്ക് എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തി; ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

Technician Dies In Vedan Concert: റാപ്പർ വേടൻ്റെ സംഗീതപരിപാടിയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തിയ ടെക്നീഷ്യനാണ് മരണപ്പെട്ടത്.

Vedan: വേടൻ്റെ പരിപാടിയ്ക്ക് എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തി; ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു
വേടൻImage Credit source: Vedan Instagram
Abdul Basith
Abdul Basith | Updated On: 08 May 2025 | 08:36 PM

റാപ്പർ വേടൻ്റെ സംഗീതപരിപാടിയിൽ എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. 42 വയസുകാരനായ തിരുവനന്തപുരം ആറ്റിങ്ങൽ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് മരണപ്പെട്ടത്. കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. റിപ്പോർട്ടർ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ധരിച്ചിരുന്ന മാലയിൽ പുലിപ്പല്ലുണ്ടെന്ന് കാട്ടി വനം വകുപ്പും വേടനെതിരെ കേസെടുത്തു. അഞ്ച് ഗ്രാം കഞ്ചാവുമായി ഫ്ലാറ്റിൽ നിന്നാണ് വേടനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെയാണ് മാലയിലെ പുലിപ്പല്ലിൻ്റെ പേരിൽ വനംവകുപ്പ് കേസെടുത്തത്. മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വേടനെതിരെ ചുമത്തിയിരുന്നു. പിന്നാലെ പുലിപ്പല്ല് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് വ്യാജ പ്രസ്താവനകൾ നടത്തിയെന്ന കണ്ടെത്തലിൽ കോടനാട് റേഞ്ച് ഓഫീസറെ സർക്കാർ സ്ഥലംമാറ്റുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വേടന് ജാമ്യം ലഭിക്കുകയും ചെയ്തു.

വേടന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്നായിരുന്നു അന്വേഷണ ഘട്ടത്തിൽ റേഞ്ച് ഓഫീസറായ അധീഷ് മാധ്യമങ്ങളോട് പറഞ്ഞത്. വകുപ്പുതല അന്വേഷണത്തിന് ശേഷമായിരുന്നു നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Also Read: Rapper Vedan: ഞാനൊരു വേട്ടക്കാരനാണ്; എന്റെ ജീവിതത്തിൽ ഒരുപാട് വേട്ടയാടിയിട്ടുണ്ട്, അങ്ങനെ മാത്രം കരുതിയാൽ മതി: വേടൻ

കഞ്ചാവ് കേസിൽ പിടിയിലായതിനു ശേഷമുള്ള വേടന്റെ ആദ്യ സംഗീത പരിപാടി സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് നടന്നത്. ഉദ്ഘാടന ദിവസമായ ഏപ്രിൽ 29ന് വൈകീട്ട് എട്ടിനായിരുന്നു സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, വേടൻ അറസ്റ്റിൻ്റെ പശ്ചാത്തലത്തിൽ പരിപാടി മാറ്റിവെക്കുകയായിരുന്നു. സംഗീത പരിപാടിയിൽ വച്ച് താൻ ചെയ്തത് തെറ്റാണെന്ന് വേടൻ തുറന്നുസമ്മതിച്ചിരുന്നു. ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും പുലിപ്പല്ല് മാല തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും വേടൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരിപാടിയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരണപ്പെട്ടത്.