AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kevin’ Neenu Marriage: അത് അവരോട് ചോദിക്കണം, നീനുവിൻ്റെ വിവാഹ വാർത്തയിൽ കെവിൻ്റെ പിതാവ്

Kevin Neenu's Marriage Truth: 2019-ലാണ് കെവിൻ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്.

Kevin’ Neenu Marriage: അത് അവരോട് ചോദിക്കണം, നീനുവിൻ്റെ വിവാഹ വാർത്തയിൽ കെവിൻ്റെ പിതാവ്
Kevin' Neenu MarriageImage Credit source: TV9 Network
Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 06 Jun 2025 | 06:19 PM

കോട്ടയം: ദുരഭിമാന കൊലക്ക് ഇരയായ കോട്ടയം കുമാരനെല്ലൂരിലെ കെവിൻ്റെ ഭാര്യ നീനു മറ്റൊരു വിവാഹം ചെയ്തുവെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്ത. വയനാട് സ്വദേശിയായ യുവാവിന് കെവിൻ്റെ പിതാവ് തന്നെ മുൻകൈ എടുത്ത് നീനുവിനെ വിവാഹം ചെയ്തു നൽകി എന്നായിരുന്നു ഇവയിൽ ഭൂരിഭാഗം റിപ്പോർട്ടുകളും. എന്നാൽ സംഭവത്തിൻ്റെ വസ്തുത എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെവിൻ്റെ പിതാവ്. താൻ നീനുവിൻ്റെ വിവാഹം നടത്തിയിട്ടില്ലെന്നും വാർത്ത പ്രചരിച്ചവരോട് തന്നെ അതിൻ്റെ സത്യം ചോദിക്കണമെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു.

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നീനു ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഏതായാലും മറ്റൊരു വ്യാജ വാർത്തക്കാണ് ഇതോടെ അന്ത്യം കുറിച്ചത്. 2018 മെയ് 28-നാണ് കെവിൻ്റെ മൃതദേഹം കൊല്ലം, തെന്മല ചാലിയേക്കര പുഴയിൽ നിന്നും കണ്ടെടുക്കുന്നത്. 2019-ലാണ് കെവിൻ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ദുരഭിമാനക്കൊല കേസാണിത്. സംസ്ഥാനത്താകെ വലിയൊരു കോളിളക്കം തന്നെ സൃഷ്ടിച്ച സംഭവം കൂടിയായിരുന്നു ഇത്.