Sabarimala Gold Theft Case: ശബരിമല ശ്രീകോവിലിന്റെ വാതിലിലും മോഷണം? 5 പ്രമുഖർ ഉടൻ അറസ്റ്റിലായെക്കും
Sabarimala Gold Theft Case Latest Update: 2025ലും ദ്വാരപാലക ശില്പങ്ങൾ വിറ്റതായാണ് സൂചന. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തിനെയും രണ്ട് ബോർഡ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും....

Sabarimala (34)
ശബരിമല സ്വർണ്ണം മോഷണവുമായി ബന്ധപ്പെട്ട ഗുരുതരമായ റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ശബരിമലയിലെ സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട 5 പ്രമുഖർ കൂടെ ഉടൻ അറസ്റ്റിലാണെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. കൂടാതെ ശ്രീകോവിലിന്റെ വാതിലിലും മോഷണം നടന്നതായാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ദ്വാരപാലക ശില്പ പാളികളിലെ സ്വർണം മോഷ്ടിച്ച കേസിൽ മൂന്നു പേരെയും കട്ടിളപ്പാളി കേസിൽ രണ്ടുപേരെയും ആണ് അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്യുവാനായി നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. 2025ലും ദ്വാരപാലക ശില്പങ്ങൾ വിറ്റതായാണ് സൂചന. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തിനെയും രണ്ട് ബോർഡ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും.
ശബരിമലയിലെ ശ്രീകോവിലിന്റെ പഴയ വാതിലിൽ നിന്നും സ്വർണം മോഷ്ടിച്ചതായും സംശയിക്കുന്നു. സന്നിധാനത്ത് എത്തിയ എസ്ഐടി വാതിൽ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കും. സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടോ എന്നാണ് പ്രാഥമികമായി പരിശോധന നടത്തുക. കൂടാതെ 2019ലെയും 2025 യും ശബരിമലയിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാവാനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനം എടുത്തിരിക്കുന്നത്. സ്വർണ്ണ പാളികളുടെ വിശദ പരിശോധനയ്ക്ക് വേണ്ടി ഇന്നലെ വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പ്രത്യേക സംഘം സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും. ഇതിനുവേണ്ടി ഹൈക്കോടതി പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.
സ്വർണ്ണപ്പാളികളുടെ കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ആണ് പരിശോധന നടത്തുന്നത്. ഇതിനുപുറമേ വരും ദിവസങ്ങളിൽ വിഎസ് സി യിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മൊഴിയെടുക്കുന്നതായിരിക്കും. സ്വർണ്ണപ്പാളികൾ വിറ്റോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഇവരുടെ മൊഴിയെടുക്കുന്നത്. അതേസമയം ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജാമ്യ അപേക്ഷയിൽ വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായി തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം സ്വാഭാവികമായ ഹർജി ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.