Sabarimala Weather update: അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്…. ശബരിമലയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ…
Attention Ayyappa Pilgrims: അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

Weather At Sabarimala
ശബരിമല: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശബരിമല തീർത്ഥാടന മേഖല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും മറ്റ് ആറ് ജില്ലകളിലും ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴ ശക്തമാകാൻ കാരണം. ശബരിമലയിലെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നും നാളെയും കനത്ത മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രധാന കാലാവസ്ഥാ മുന്നറിയിപ്പുകൾ
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നും നാളെയും 7 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു .
യെല്ലോ അലർട്ട് (ഇന്ന് ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ് ഉള്ളത്.
ALSO READ: മഴ പോയോ? ഇല്ല അഞ്ച് ദിവസം കൂടി തുടരും; ഇന്ന് മുന്നറിയിപ്പ് ഇവിടങ്ങളില്‍
അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
അയ്യപ്പ ഭക്തർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ
- കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീർത്ഥാടകർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും, നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും ഉള്ളവരും അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഉടൻ മാറി താമസിക്കണം.
- ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ പകൽ സമയത്ത് തന്നെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പുവരുത്തി അവിടേക്ക് മാറണം. ഇതിനായി തദ്ദേശ സ്വയംഭരണ, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
- ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം.
- മഴയുള്ള ദിവസങ്ങളിൽ അനാവശ്യ യാത്രകളും മലകയറ്റവും ഒഴിവാക്കാൻ ശ്രമിക്കുക.
- ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ കാലാവസ്ഥാ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം യാത്ര തുടരണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.