Sanju Techy Video: കാറിൽ സ്വിമ്മിങ്ങ് പൂളുണ്ടാക്കിയ സഞ്ജു ടെക്കിക്ക് പിന്നെ എന്ത് സംഭവിച്ചു?
ടാർപോളിൻ ഷീറ്റ് വാഹനത്തിൽ വിരിച്ച ശേഷം അതിൽ വെള്ളം നിറച്ചാണ് സഞ്ജുവും സുഹൃത്തുക്കളും വാഹനത്തിൽ സ്വിമ്മിങ്ങ് പൂളുണ്ടാക്കിയത്

Credit: Sanju Techy Video Grab | Youtube
ആവേശം മോഡൽ സ്വിമ്മിങ്ങ് പൂൾ കാറിലുണ്ടാക്കി ഒടുവിൽ ലൈസൻസ് പോകുന്നിടം വരെ എത്തിയിരിക്കുകയാണ് വ്ളോഗർ സഞ്ജു ടെക്കിക്ക്. രണ്ടാഴ്ച മുൻപ് Sanju Techy Vlogs എന്ന യൂട്യൂബ് ചാനലിൽ പങ്ക് വെച്ച വീഡിയോയാണ് വിവാദമായത്. മൂന്നരലക്ഷത്തിലധികം പേരാണ് സഞ്ജുവിൻറെ വീഡിയോ കണ്ടത്.
ടാർപോളിൻ ഷീറ്റ് വാഹനത്തിൽ വിരിച്ച ശേഷം അതിൽ വെള്ളം നിറച്ചാണ് സഞ്ജുവും സുഹൃത്തുക്കളും വാഹനത്തിൽ സ്വിമ്മിങ്ങ് പൂളുണ്ടാക്കിയത്. എന്നാൽ യാത്രക്കിടയിൽ സമ്മർദ്ദം മൂലം ടാർപോളിൻ പൊട്ടുകയും വാഹനത്തിൽ നിന്ന് വെള്ളം ലീക്കായി ഒടുവിൽ മുൻ സീറ്റിലെ എയർബാഗ് പൊട്ടിത്തെറിക്കുകയും വരെയുണ്ടായി. ആലപ്പുഴ- തിരുവല്സ റോഡിലായിരുന്നു സംഭവം.
ഇതേ തുടർന്നാണ് ആലപ്പുഴ എൻഫോഴ്സ്മെൻറ് ആർടിഒ നേരിട്ട് തന്നെ സഞ്ജു ടെക്കിയുടെയും വാഹനത്തിൻറെ ഉടമയുടെയും ലൈസൻസ് റദ്ദാക്കിയത്. വീഡിയോ തന്നെ തെളിവായി എടുത്തു കൊണ്ടാണ് നടപടി. ആറ് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്.
ഇതിൻറെ ഭാഗമായി മറ്റ് നടപടികൾ ഉണ്ടാവുമെ എന്നതിൽ വ്യക്തതയില്ല. ഏകദേശം 10 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് സഞ്ജു ടെക്കിയുടെ Sanju Techy Vlogs.