Six Year Old Girl Death: ‘സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കി’; ആറുവയസുകാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

Second Mother Killed 6 Year Old Girl: സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് രണ്ടാനമ്മ പോലീസില്‍ മൊഴി നല്‍കിയത്. ഉറങ്ങികിടന്ന കുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

Six Year Old Girl Death: സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കി; ആറുവയസുകാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

പോലീസ്‌

Updated On: 

19 Dec 2024 | 10:48 PM

എറണാകുളം: കോതമംഗലത്ത് ആറ് വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെൺകുട്ടിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്ന് പോലീസ് അറിയിച്ചു. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് രണ്ടാനമ്മ പോലീസില്‍ മൊഴി നല്‍കിയത്. ഉറങ്ങികിടന്ന കുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. സംഭവ സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും യുവതി മൊഴി നൽകി.

വ്യാഴാഴ്ച രാവിലെയാണ് (ഡിസംബര്‍ 19 ) ഉറങ്ങാന്‍ കിടന്ന ആറുവയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാര്‍ഡില്‍ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ ആറ് വയസുള്ള മുസ്‌കാന്‍ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്താണ് താമസം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നുമാണ് കുട്ടിയുടെ രണ്ടാനമ്മ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് സംശയം തോന്നിയ നാട്ടുകാരാണ് പഞ്ചായത്തുമെമ്പറിനെയും പോലീസിനെയും വിവരമറിയിച്ചത്.

Also Read: ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം; എംഎസ് സൊല്യൂഷൻസ് സിഇഒയ്‌ക്കെതിരെ നടപടി

ഇതിന് പിന്നാലെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു. ഇതിനു പിന്നാലെ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞു. ഇതോടെ പോലീസ് അച്ഛനെയും കുട്ടിക്കൊപ്പം വീടിനകത്തുണ്ടായിരുന്ന രണ്ടാനമ്മയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലായരിന്നു കൊലപാതകം എന്ന് തെളിഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനമ്മയാണെന്ന വിവരം മാത്രമാണ് പോലീസ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്. വിശദാംശങ്ങള്‍ ആലുവ റൂറല്‍ എസ്.പി. പുറത്തുവിടും എന്നാണ് വിവരം.

ആലുവ റൂറല്‍ എസ്.പി. അടക്കം കോതമംഗലം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായതും വിശദാംശങ്ങള്‍ ശേഖരിച്ചതും. കുഞ്ഞിന്റെ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമായതായും പോലീസ് പറയുന്നു. സംഭവം നടന്ന സമയം ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നത് സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും എല്ലാ വശങ്ങളും കേന്ദ്രീകരിച്ച്, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്