Alappuzha Short Circuit Death: കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ അപകടം; മാവേലിക്കരയിൽ 6 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

Six Year Old Boy Short Circuit Death in Alappuzha: ബുധനാഴ്ച ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. വീടിൻറെ ഭിത്തിയുടെ അരികിൽ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീൻ.

Alappuzha Short Circuit Death: കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ അപകടം; മാവേലിക്കരയിൽ 6 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

ഹമീന്‍

Published: 

09 Apr 2025 08:31 AM

മാവേലിക്കര: വേനലവധിക്കാലം ചെലവഴിക്കാൻ അമ്മ വീട്ടിൽ എത്തിയ ആറ് വസുകാരൻ ഷോക്കേറ്റ് മരിച്ചു. ചെട്ടികുളങ്ങരയിലാണ് സംഭവം. തിരുവല്ല പെരിങ്ങരയിൽ ഹാബേൽ ഐസക്ക് – ശ്യാമ ദമ്പതികളുടെ മകൻ ഹമീൻ (6) ആണ് മരിച്ചത്.

ബുധനാഴ്ച ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. വീടിൻറെ ഭിത്തിയുടെ അരികിൽ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീൻ. വഴിയാത്രക്കാരൻ ആണ് ഹമീൻ വീണുകിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

എർത്ത് വയറിൽ പിടിച്ചതാകാം അപകട കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കെഎസ്ഇബി സെക്‌ഷൻ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സോക്കറ്റിലെ ഷോർട്ട് സർക്യൂട്ട് കാരണം ലൈവ് വയറിൽ നിന്ന് എർത്തിലേക്ക് വൈദ്യുതി പ്രവഹിച്ചെന്നാണ് വൈദ്യുതി ബോർഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. ഒരാഴ്ച മുൻപാണ് ഹമീനും സഹോദരിയും അമ്മ വീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത്.

ALSO READ: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി ഇറങ്ങി; തൃശൂരിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ റോഡിലേക്കിറങ്ങിയ യുവാവിന് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ റോഡിലേക്കിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ ആയിരുന്നു അപകടം. മണ്ണുത്തി റോഡിൽ കുടുങ്ങി കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു യുവാവിനെ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മണ്ണുത്തി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൂച്ചയെ കണ്ട് യുവാവ് റോഡിൽ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും സിസിടിവി ദൃഷ്യങ്ങളിൽ നിന്ന് വ്യക്തമായി. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ