Son Kills Mother: അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; കൊലപാതകം മദ്യലഹരിയില്‍
Son Kills Mother in Nedumangad: കഴിഞ്ഞ ദിവസം (മെയ് 20) രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ അമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

നെടുമങ്ങാട്: തിരുവനന്തപുരം തേക്കടയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിയായ 85 കാരി ഓമനയാണ് കൊല്ലപ്പെട്ടത്. ഓമനയുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം (മെയ് 20) രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ അമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
മകന്റെ മര്‍ദനമേറ്റ ഓമനയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരിച്ചു. മണികണ്ഠന്റെ മര്‍ദനമേറ്റ് ഓമനയുടെ എല്ലുകള്‍ പൊട്ടിയതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇയാള്‍ സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞു.




അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും
കൊച്ചി: തിരുവാങ്കുളത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നര വയസുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനമാണോ എന്നും പോലീസ് അന്വേഷിക്കും. ബന്ധുക്കളോടും താനാണ് കൊല ചെയ്തതെന്ന് സന്ധ്യ പറഞ്ഞു.
ആദ്യം ബസില്‍ നിന്നാണ് കുഞ്ഞിനെ കാണാതായത് എന്നാണ് സന്ധ്യ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് തിരുത്തി പറഞ്ഞു. സന്ധ്യയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും അതോടൊപ്പം കുടുംബ പ്രശ്‌നങ്ങള്‍ അകറ്റിയിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.