Narendra Modi: നരേന്ദ്രമോദി ശബരിമലയിൽ എത്തുന്നു? ചര്‍ച്ചകള്‍ ശക്തം

Narendra Modi and Amit Shah to Visit Sabarimala: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു രാഷ്ട്രപതിയുടെ ശബരിമല ദർശനം.

Narendra Modi: നരേന്ദ്രമോദി ശബരിമലയിൽ എത്തുന്നു? ചര്‍ച്ചകള്‍ ശക്തം

പ്രധാനമന്ത്രി നരേന്ദ്രമോദി

Updated On: 

09 Jan 2026 | 08:42 AM

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശബരിമല ദർശനത്തിന് എത്തുമെന്ന് വിവരം. രാഷ്ട്രപതി എത്തിയതോടെയാണ് ഇരുവരുടെയും സന്ദര്‍ശനവും ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. മാർച്ച് അവസാനം മോദി കേരളത്തിൽ എത്തുന്നുണ്ട്. ഈ അവസരത്തിലായിരിക്കും ശബരിമല ദർശനവും.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോദി മാർച്ച് അവസാനം കേരളത്തിൽ എത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു രാഷ്ട്രപതിയുടെ ശബരിമല ദർശനം.

അതേസമയം, ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. ഇന്നലെ മാത്രം കരിമല വഴിയുള്ള കാനനപാതയിലൂടെ 12,080 പേർ എത്തിയതായാണ് കണക്ക്. മകരവിളക്കിനു നട തുറന്ന ശേഷം 40 ശതമാനം തീർഥാടകരും കാനനപാതയിലൂടെ കാൽനടയായിട്ടാണ് ദർശനത്തിന് എത്തുന്നത്.

ALSO READ: ശബരിമല ഒരുങ്ങുന്നു തങ്കസൂര്യോ​ദയത്തിനായി… വെർച്വൽ ക്യൂ ബുക്കിങ്, മകരജ്യോതി ദർശനസ്ഥലങ്ങൾ… ഭക്തർ അറിയേണ്ടതെല്ലാം

മകരവിളക്ക് ഉത്സവത്തിനും ജ്യോതി ദർശനത്തിനും വിപുലമായ ഒരുക്കങ്ങളാണ് പമ്പയിലും സന്നിധാനത്തും നടത്തിയിട്ടുള്ളത്. 35,000 വെർച്വൽ ബുക്കിങ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ഭക്തർ ജ്യോതിദർശത്തിനായി എത്തുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ്‌ പറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് എത്തുന്ന തീർഥാടകർക്ക് പാണ്ടിത്താവളത്തും പർണശാലയിലും സൗജന്യഭക്ഷണം വിതരണംചെയ്യുമെന്നും ദേവസ്വം ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ശബരിമല മകര വിളക്ക് പ്രമാണിച്ച് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവം പ്രമാണിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഈ മാസം 12 മുതൽ 15 വരെ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്കു വിനോദ സഞ്ചാരികളെ കടത്തിവിടില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Follow Us
Related Stories
Kochi Traffic Update: ഇന്നും നാളെയും രാത്രി കൊച്ചി വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണമുണ്ട്… ക്രമീകരണങ്ങൾ ഇങ്ങനെ..
Kerala Weather Alert: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
Kerala Lottery Result: കിട്ടിയാല്‍ ഒരു കോടി, പോയാല്‍ 50 രൂപ; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌
Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം
Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌
നെഞ്ചിൽ ചവിട്ടിക്കൊന്നു; ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം