Kunnamangalam Hotel Attack: 100 രൂപയ്ക്ക് മന്തി വേണം; പിന്നാലെ കല്ലേറ്, ഹോട്ടലിലുണ്ടായിരുന്ന സ്ത്രീക്കും കുഞ്ഞിനും പരിക്ക്

Stone Pelting At a Hotel in Kunnamangalam: കുന്നമംഗലം കാരന്തൂര്‍ മര്‍ക്കസ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച (ഫെബ്രുവരി 23) രാത്രി പത്തരയോടെയായിരുന്നു സംഭവം. നൂറ് രൂപയ്ക്ക് മന്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കുറച്ചുപേര്‍ ഹോട്ടലിലേക്ക് എത്തി.

Kunnamangalam Hotel Attack: 100 രൂപയ്ക്ക് മന്തി വേണം; പിന്നാലെ കല്ലേറ്, ഹോട്ടലിലുണ്ടായിരുന്ന സ്ത്രീക്കും കുഞ്ഞിനും പരിക്ക്

പ്രതീകാത്മക ചിത്രം

Updated On: 

24 Feb 2025 | 08:59 AM

കോഴിക്കോട്: മന്തി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കല്ലേറിലെത്തി. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്നാവശ്യപ്പെട്ട് ഏതാനും ആളുകള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ഹോട്ടലിന് നേരെ കല്ലേറുണ്ടാകുകയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേല്‍ക്കുകയും ചെയ്തു.

കുന്നമംഗലം കാരന്തൂര്‍ മര്‍ക്കസ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച (ഫെബ്രുവരി 23) രാത്രി പത്തരയോടെയായിരുന്നു സംഭവം. നൂറ് രൂപയ്ക്ക് മന്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കുറച്ചുപേര്‍ ഹോട്ടലിലേക്ക് എത്തി. പിന്നീട് അല്‍പസമയത്തിന് ശേഷം രണ്ടംഗ സംഘം വന്ന് ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

കല്ലേറില്‍ ചില്ല് തെറിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുഞ്ഞിനും പരിക്കേറ്റും. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുന്നമംഗലം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം കൊച്ചിയില്‍ മന്തി കഴിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. കാമുകന്‍ മന്തി കഴിക്കാന്‍ പോയ വിവരം കാമുകിയെ അറിയിച്ചില്ല. എന്നാല്‍ പിന്നീട് യുവാവ് മന്തി കഴിക്കുന്ന ഫോട്ടോ സ്റ്റാറ്റസ് വെച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. റോഡില്‍ നിന്ന് അടിയുണ്ടാക്കിയ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചേട്ടനെ അനിയന്‍ കൊലപ്പെടുത്തി

ചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂരില്‍ ചേട്ടനെ അനിയന്‍ കൊലപ്പെടുത്തി. കഴുത്തില്‍ കയറിട്ട് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. ചെങ്ങന്നൂര്‍ തിട്ടമേല്‍ ഉഴത്തില്‍ ചക്രപാണിയില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനിയന്‍ പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read: Kannur Wild Elephant Attack : ആറളം കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്; ആറളത്ത് യുഡിഎഫ് ബിജെപി ഹർത്താൽ

കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന കൊലപാതകം എല്ലാവരും അറിയുന്നത് രാവിലെയാണ്. പ്രസന്നന്‍ മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാര്‍ഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ