NSS Schools Appointment Confirmation: എൻഎസ്എസിന് കീഴിലുള്ള സ്‌കൂളുകളിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്തണം; ഉത്തരവുമായി സുപ്രീംകോടതി

Supreme Court Directs to Confirm Appointments in NSS Schools: നിലവിൽ കേരള ഹൈക്കോടതിയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളുകളിലെ നിയമനം സർക്കാർ സ്ഥിരപ്പെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്.

NSS Schools Appointment Confirmation: എൻഎസ്എസിന് കീഴിലുള്ള സ്‌കൂളുകളിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്തണം; ഉത്തരവുമായി സുപ്രീംകോടതി

സുപ്രീംകോടതി

Published: 

05 Mar 2025 | 08:23 AM

ന്യൂഡൽഹി: നായർ സർവീസ് സൊസൈറ്റിക്ക് (എൻഎസ്എസ്) കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക – അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്ന ഉത്തരവുമായി സുപ്രീംകോടതി. 2021 മുതൽ നടന്ന നിയമനങ്ങൾ ആണ് സ്ഥിരപ്പെടുത്താൻ കോടതി നിർദേശിച്ചത്. ജസ്റ്റിസ് ബിആർ ഗവാവ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്.

ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്ത തസ്തികകൾ ഒഴികെ ബാക്കിയുള്ള 350 ലധികം തസ്തികകളിലാണ് നിയമനം നടത്തുക. നിയമനം സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിട്ടില്ല. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.

നിലവിൽ കേരള ഹൈക്കോടതിയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളുകളിലെ നിയമനം സർക്കാർ സ്ഥിരപ്പെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമനം സ്ഥിരപ്പെടുത്തത് കൊണ്ട് തന്നെ ശബളം പോലും ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യേണ്ട സാഹചര്യമാണ്.

ALSO READ: ‘അധികമായി 120 കോടി നൽകി’; ആശാവർക്കർമാരുടെ ശമ്പളം കൊടുക്കാത്തത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടെന്ന് കേന്ദ്രം

ഭിന്നശേഷിക്കാർക്ക് സംവരണത്തിന് 60 തസ്തികകൾ മാറ്റവെച്ചിട്ടുണ്ടെന്നും എൻഎസ്എസ് അറിയിച്ചിട്ടുണ്ട്. ഇത് ഒഴികെയുള്ള തസ്തികളിലേക്ക് നിയമനം നടത്താനുള്ള അനുമതി തേടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. അതേസമയം, ഭിന്നശേഷി സംവരണ തസ്തികകൾ ഒഴികെയുള്ള തസ്തികളിലേക്കുള്ള നിയമനം സ്ഥിരപ്പെടുത്തുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.

കേസില്‍ എന്‍എസ്എസിനായി മുതിര്‍ന്ന അഭിഭാഷകന്‍ ദാമാ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം ഗീരീഷ് കുമാര്‍, വിജുലാല്‍ എന്നിവരാണ് ഹാജരായത്. കൂടാതെ, മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേഷ്, സ്റ്റാന്റിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവർ സംസ്ഥാന സര്‍ക്കാരിനായും ഹാജരായി.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്