Onam kit : ഇനി ഓണക്കിറ്റ് വാങ്ങാൻ സപ്ലൈകോയിൽ എത്തണോ? ആലോചനകളുമായി സർക്കാർ

Onam Kit through Supplyco outlets: 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് ലഭിക്കുന്നത്. നേരത്തെ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് നൽകിയിരുന്നത്.

Onam kit : ഇനി ഓണക്കിറ്റ് വാങ്ങാൻ സപ്ലൈകോയിൽ എത്തണോ?  ആലോചനകളുമായി സർക്കാർ

സപ്ലൈകോ:

Published: 

27 Aug 2024 | 10:40 AM

തിരുവനന്തപുരം: ഓണക്കാലമായതോടെ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് സംബന്ധിച്ചുള്ള വാർത്തകളും എത്തുകയാണ്. ഇത്തവണ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വിൽപ്പന ശാലകൾ വഴി നൽകുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് ലഭിക്കുന്നത്. നേരത്തെ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് നൽകിയിരുന്നത്. എന്നാൽ ഇത്തവണ കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാൻ സർക്കാർ ​ഗൗരവമായി ആലോചിക്കുന്നുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ചുരുങ്ങിയ എണ്ണത്തിലുള്ള കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രായോ​ഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ആലോചിക്കുന്നത്. മാത്രമല്ല മുൻപ് വിതരണം ചെയ്ത ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കുടിശിക നൽകിയിട്ടില്ല.

ALSO READ – ഓണക്കിറ്റ് ലഭിക്കാന്‍ അധിക ദിവസമില്ല, 13 ഇനങ്ങളുമായി സെപ്റ്റംബര്‍ ആറുമുതല്

ഈ വിഷയത്തിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് നിലവിലെ നീക്കമെന്നും അഭ്യൂഹമുണ്ട്. നിലവിൽ സപ്ലൈക്കോയുടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള വിൽപ്പന ശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഈ സംവിധാനമാണ് കിറ്റ് വിതരണത്തിനും ഉപയോ​ഗിക്കാൻ ശ്രമിക്കുന്നത്.

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. മാവേലി സ്‌റ്റോറുകൾ വഴിയായിരിക്കും അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത് എന്നും വിവരമുണ്ടായിരുന്നു. 13 ഇനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത് എന്നാണ് അറിയിച്ചിരുന്നത്. എ എ വൈ കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭിക്കുക.

ആറുലക്ഷം പേർക്ക് 36 കോടി രൂപ ചിലവിലാണ് കിറ്റ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ സപ്ലൈകോ വഴി ഓണ വിപണി ആരംഭിക്കും എന്നും അറിയിപ്പുണ്ട്. ജൈവ പച്ചക്കറി ഫെയറും ഇത്തവണ ഒരുക്കുന്നുണ്ട് എന്നാണ് അധികൃതർ പുറത്തുവിട്ട വിവരം.

കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് സംഘടിപ്പിക്കാനും നീക്കമുണ്ട്. സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്