തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം

Trivandrum Medical College fire accident: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം

പ്രതീകാത്മക ചിത്രം

Updated On: 

17 Mar 2026 | 10:21 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പ്രദേശത്ത് വന്‍തോതില്‍ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി. ഉടന്‍ തന്നെ ജീവനക്കാരെയും, രോഗികളെയും മാറ്റിയത് വലിയ ദുരന്തം ഒഴിവാക്കി.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലെ വെന്റിലേറ്റര്‍ മെഷീനില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. 33-ഓളം രോഗികള്‍ ഈ ബ്ലോക്കിലുണ്ടായിരുന്നു. മുഴുവന്‍ രോഗികളെയും സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറ്റി.

Also Read: Ernakulam South Railway: എറണാകുളം സൗത്തില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം: സ‍ർവീസുകൾ ഭാഗികമായി റദ്ദാക്കി

മറ്റിടങ്ങളിലേക്ക് തീ പടരാത്തത് ആശ്വാസമായി. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, തീ നിയന്ത്രണവിധേയമായെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചാക്കയില്‍ നിന്ന് മൂന്നും, ചെങ്കല്‍ച്ചൂളയില്‍ നിന്ന് രണ്ടും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. തീപിടിത്തം രോഗികളുടെ കൂട്ടിരിപ്പുകാരെ ആശങ്കയിലാഴ്ത്തി. എന്നാല്‍ ഇനി ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കനത്ത പുക ഉയര്‍ന്നത് ചിലരില്‍ അസ്വസ്ഥയുണ്ടാക്കിയെങ്കിലും, ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് വെന്റിലേറ്റര്‍ മെഷീനുകളും പരിശോധിക്കാനാണ് നീക്കം. മേയര്‍ വി.വി. രാജേഷ്, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം