Thiruvananthapuram Medical College: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് പരിക്ക്
Thiruvananthapuram Medical College Hospital accident: അനസ്തീസിയ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് പരിക്കേറ്റത്. തലയോട്ടിയിൽ പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് ഗുരുതര പരിക്ക്. അനസ്തീസിയ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് പരിക്കേറ്റത്. തലയോട്ടിയിൽ പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ബി ഓപ്പറേഷൻ തിയറ്ററിലെ ഓക്സിജൻ ഫ്ലോ മീറ്റർ തുറക്കുന്നതിനിടെ ശക്തമായി തെറിച്ച് അഭിഷേകിന്റെ നെറ്റിയിൽ ഇടിക്കുകയായിരുന്നു. ഉടനെ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തുടർന്ന് താമസ സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ രാത്രിയോടെ അഭിഷേകിന് ഛർദിയും അപസ്മാര ലക്ഷണങ്ങളുമുണ്ടായി.
ALSO READ: കടലിൽ വീണത് മറൈൻ ഓയിലും രാസവസ്തുക്കളും; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് സൂചന
ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും സ്കാനിങ് പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ തലയോട്ടിയിൽ പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. മറ്റ് പ്രശ്നങ്ങളില്ലെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ടുമാസം മുമ്പും സമാനമായ അപകടം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ. സംഭവിച്ചിരുന്നു. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്റായ യുവതിക്ക് കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു.