Nedumangad Youth Shock Death: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരന് ദാരുണാന്ത്യം

Nedumangad Youth Shock Death Case: ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പൊട്ടിവീണ വൈദ്യുതകമ്പിയിൽ തട്ടുകയായിരുന്നു. അ​ക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണ് കിടക്കുകയായിരുന്നു.

Nedumangad Youth Shock Death: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരന് ദാരുണാന്ത്യം

Nedumangad Youth Death

Updated On: 

20 Jul 2025 | 06:41 AM

തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം (Nedumangad Youth Shock Death). നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി റോഡിലേക്ക് പൊട്ടിവീണത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് അക്ഷയ്ക്ക് ഷോക്കേറ്റത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പൊട്ടിവീണ വൈദ്യുതകമ്പിയിൽ തട്ടുകയായിരുന്നു. അ​ക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണ് കിടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ വന്ന ബൈക്കാണ് പോസ്റ്റിൽ തട്ടിയത്.

പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം. അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും അക്ഷയിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും. സുഹൃത്തുകൾക്ക് പരിക്കൊന്നും ഇല്ലെന്നാണ് വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലോക്ക് മാറ്റഇ. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈൻ മാറ്റി. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചത്.

ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റണമെന്ന് തീരുമാനിച്ചിരുന്നു. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് 13കാരനായ മിഥുന് ജീവൻ നഷ്ടമായത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ