5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kanjikkuzhi Children Missing: കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

3 Children Missing From Kanjikkuzhi Children's Home: 15,14 വയസ്സുള്ള ആൺകുട്ടികളെയാണ് കാണാതായത്. അവധിയായതിനാൽ കുട്ടികൾ പുറത്ത് പോയിരുന്നു. തിരിച്ച് വരാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

Kanjikkuzhi Children Missing: കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
Follow Us
nandha-das
Nandha Das | Updated On: 27 Aug 2024 00:53 AM

ആലപ്പുഴ: ശിശു ക്ഷേമ സമിതിക്ക് കീഴിലുള്ള കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. 15,14 വയസ്സുള്ള ആൺകുട്ടികളെയാണ് കാണാതായത്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ‘ഹോപ്പ്’ എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്ച (ഓഗസ്റ്റ് 27) വൈകുന്നേരത്തോടെയാണ് സംഭവം. മാരാരിക്കുളം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ALSO READ: മാതാപിതാക്കളോടൊപ്പം പോകണ്ട; കേരളത്തിൽ നിന്ന് പഠിക്കണം; കാണാതായ ആസമീസ് ബാലിക ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ തുടരും

തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് അവധിയായതിനാൽ കുട്ടികൾ പുറത്തു പോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഇതേ തുടർന്നാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബസ് സ്റ്റാൻ്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമായി പരിശോധന പുരോഗമിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. മറ്റ് പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

Latest News