Nedumbassery Airport: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് മൂന്നുവയസുകാര്‍ മരിച്ചു

Nedumbassery Airport Child Death: കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആഭ്യന്തര ടെര്‍മിനലിന് സമീപം പ്രവര്‍ത്തിക്കുന്ന അന്നാ സാറ എന്ന കഫേയുടെ പുറകുഭാഗത്താണ് അപകടം ഉണ്ടായത്. എന്നാല്‍ ഈ പ്രദേശം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണെന്നാണ് അധികൃതര്‍ പറയുന്നത്.

Nedumbassery Airport: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ്  മൂന്നുവയസുകാര്‍ മരിച്ചു

മൂന്നുവയസുകാരന്‍, നെടുമ്പാശേരി വിമാനത്താവളം

Updated On: 

07 Feb 2025 16:18 PM

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നുവയസുകാരന് ദാരുണാന്ത്യം. വിമാനത്താവളത്തിലെ കഫ്റ്റീരിയയ്ക്ക് സമീപമുള്ള മാലിന്യക്കുഴിയില്‍ കുഞ്ഞ് വീഴുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജു ആണ് മരിച്ചത്. വെള്ളിയാഴ്ച (ഫെബ്രുവരി 07) രാവിലെ 11.30ന് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിലാണ് സൗരഭും കുടുംബവും നെടുമ്പാശേരിയില്‍ എത്തിയത്. സഹോദരനോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം.

കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആഭ്യന്തര ടെര്‍മിനലിന് സമീപം പ്രവര്‍ത്തിക്കുന്ന അന്നാ സാറ എന്ന കഫേയുടെ പുറകുഭാഗത്താണ് അപകടം ഉണ്ടായത്. എന്നാല്‍ ഈ പ്രദേശം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണെന്നാണ് അധികൃതര്‍ പറയുന്നത്.

സംഭവം നടന്ന സ്ഥലത്തേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റ് മൂന്ന് വശങ്ങളില്‍ ബൊഗെയ്ന്‍ വില്ല ചെടികൊണ്ടുള്ള വേലിയുമാണെന്നും അധികൃതര്‍ ന്യായീകരിച്ചു.

കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള്‍ വിമാനത്താവള അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടി ബൊഗെയ്ന്‍വില്ല വേലി കടന്ന മാലിന്യക്കുഴിയില്‍ വീണതായി കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Also Read: Police Officer Found Dead: തിരുവനന്തപുരത്തു നിന്ന് കാണാതായ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42നാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. തുടര്‍നടപടികള്‍ക്കായി കുഞ്ഞിന്റെ കുടുംബത്തോടൊപ്പം സിയാല്‍ അധികൃതര്‍ ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും