TK Govindan: കടക്ക് പുറത്ത്! ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

Kerala Assembly Election 2026: പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങയേറ്റം നീചമായാണ് ടി കെ ഗോവിന്ദന്‍ അവതരിപ്പിച്ചതെന്ന അഭിപ്രായമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാഗേഷിനുള്ളത്.

TK Govindan: കടക്ക് പുറത്ത്! ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

ടികെ ഗോവിന്ദന്‍

Published: 

17 Mar 2026 | 02:05 PM

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തളിപ്പറമ്പില്‍ പാര്‍ട്ടിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുറത്താക്കല്‍. ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മലപ്പട്ടത്ത് നടന്ന വിശദീകരണ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനാണ് അറിയിച്ചത്.

ടി കെ ഗോവിന്ദന്‍ എതിരാളികളുമായി ഒത്തുകളിക്കുകയാണെന്നും രാഷ്ട്രീയ വഞ്ചന കാണിച്ചെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങയേറ്റം നീചമായാണ് ടി കെ ഗോവിന്ദന്‍ അവതരിപ്പിച്ചതെന്ന അഭിപ്രായമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാഗേഷിനുള്ളത്.

സ്ഥാനാര്‍ഥി നിര്‍ണയം ഒരാള്‍ ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനമല്ല. നേതാക്കളെയും ബന്ധുക്കളെയുമെല്ലാം സ്ഥാനാര്‍ഥികളാക്കുന്നത് അവരുടെ സേവനവും പരിഗണിച്ചുകൊണ്ടാണ്. പികെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനവും അത് പരിഗണിച്ചുതന്നെ. കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന് പാര്‍ട്ടിക്കുണ്ടായിരുന്നു. ആ ഘട്ടത്തില്‍ തന്നെ ശ്യാമളയെ പരിഗണിച്ചിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.

ടി കെ ഗോവിന്ദന്റെ പ്രശ്‌നം പാര്‍ലമെന്ററി മോഹമാണെന്ന് കരുതിയിരുന്നില്ല. ഇയാളുടെ പേര് ഒരു ഘട്ടത്തിലും ആരും പറഞ്ഞിരുന്നില്ല. സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഗോവിന്ദന്‍ സ്വയം പേര് പറയുകയായിരുന്നു. ശ്യാമളയല്ലാതെ മറ്റാരെങ്കിലും സ്ഥാനാര്‍ഥിയായാലും ഇതേ നിലപാട് തന്നെയായിരിക്കും അദ്ദേഹത്തിനെന്നും ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

Also Read: Kerala Assembly Election 2026: ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി ട്വന്റി സ്ഥാനാർത്ഥി; കൊടുങ്ങല്ലൂരിൽ മത്സരിക്കും

അതേസമയം, പാര്‍ട്ടിക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെയാണ് ടി കെ ഗോവിന്ദന്റെ പ്രതികരണം. പാര്‍ട്ടി ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത പ്രവണതയുണ്ടാകുന്നുവെന്നും തനിക്ക് ഇതുവരെ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇക്കാലമത്രയും പാര്‍ട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചയാളാണെന്നും അദ്ദേഹം പറയുന്നു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം