Thiruvananthapuram Nedumangad Accident : നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Accident In Thiruvananthapuram Nedumangad : മൂന്നാറിലേക്ക് യാത്ര തിരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 49 പേരുണ്ടായിരുന്നു

Thiruvananthapuram Nedumangad Accident : നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Representational Image

Updated On: 

17 Jan 2025 | 11:45 PM

തിരുവനന്തപുരം നെടുമങ്ങാട് വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ബിസിലെ യാത്രക്കാരിയായ ദാസിനി (60) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.  49 പേരായിരുന്നു ബസിലുണ്ടായിരുന്നത്. നെടുമങ്ങാട് ഇരിഞ്ചയത്ത് വെച്ചാണ് അപകടം സംഭവിച്ചത്. കാട്ടാക്കടയിൽ നിന്നും സഞ്ചരിച്ച വിനോദയാത്ര സംഘത്തിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.

നാട്ടുകാരും പോലീസും ആഗ്നിരക്ഷ സേനയും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തി വരുന്നത്.  ബന്ധുക്കളും നാട്ടുകാരും ചേർന്ന യാത്ര സംഘത്തിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 20 പേരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തതയില്ല. സ്ഥിരമായി അപകടം നടക്കുന്ന ഇടമാണിതെന്ന് നാട്ടുകാർ പറയുന്നു. റോഡ് പണി നടക്കുന്നതിനാൽ റോഡിൻ്റെ അവസ്ഥയും ശോചനീയമാണെന്നും നാട്ടുകാർ അറിയിച്ചു. അപകടത്തിൽ പെട്ട ബസ് ഉയർത്തികൊണ്ടുള്ള പരിശോധന പുരോഗമിക്കുകയാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്