Bengaluru Train: ബെംഗളൂരുവില്‍ കുതിച്ചെത്താം, 9 ട്രെയിനുകള്‍ റെഡി; സമയമിതാണ് തെറ്റിക്കല്ലേ
Thiruvananthapuram to Bengaluru Trains List: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുന്ന ട്രെയിനുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ സംസാരിക്കുന്നത്. ബസുകളും വിമാനവും കാത്തുനില്‍ക്കാതെ കുറഞ്ഞ ചെലവുകള്‍ ഈ ട്രെയിനുകളില്‍ കയറി നിങ്ങള്‍ക്ക് ബെംഗളൂരുവിലെത്താം.

ട്രെയിന്‍
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന നിരവധിയാളുകളുണ്ട്. ജോലി, പഠനം, വിനോദം തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഓരോരുത്തരുടെയും യാത്രയ്ക്ക് പിന്നില്‍. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതില്‍ യാത്രക്കാരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം ട്രെയിനുകളുടെ അഭാവമാണ്. കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണെങ്കിലും, സംസ്ഥാനത്തെ എല്ലാ ജില്ലക്കാര്‍ക്കും ഒരുപോലെ കയറിപോകാവുന്ന ട്രെയിനുകളുടെ എണ്ണം വളരെ കുറവാണ്, പ്രത്യേകിച്ച് മലബാറുകാരുടെ കാര്യം.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുന്ന ട്രെയിനുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ സംസാരിക്കുന്നത്. ബസുകളും വിമാനവും കാത്തുനില്‍ക്കാതെ കുറഞ്ഞ ചെലവില്‍ ഈ ട്രെയിനുകളില്‍ കയറി നിങ്ങള്‍ക്ക് ബെംഗളൂരുവിലെത്താം.
കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്
കന്യാകുമാരിയില്‍ നിന്ന് എല്ലാ ദിവസവും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16525 കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ഉച്ചയ്ക്ക് 12.35ന് തിരുവനന്തപുരത്തെത്തും. 12.40ന് ഇവിടെ നിന്ന് എടുക്കുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 7 മണിക്കാണ് ബെംഗളൂരുവില്‍ എത്തുന്നത്.
തിരുവനന്തപുരം നോര്‍ത്ത് ഹുബ്ബള്ളി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പര്‍ 12778 തിരുവനന്തപുരം നോര്‍ത്ത് ഹുബ്ബള്ളി ട്രെയിന്‍ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12.50നാണ് യാത്ര ആരംഭിക്കുന്നത്. എന്നാല്‍ ഈ ട്രെയിന്‍ ബെംഗളൂരുവില്‍ എത്തില്ല, അവിടേക്ക് പോകേണ്ടവര്‍ക്ക് ബനാസ് വാഡിയില്‍ ഇറങ്ങാം.
തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ ഫെയര്‍ എസി
എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3.15ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ (നമ്പര്‍ 06548) പിറ്റേദിവസം രാവിലെ എസ്എംവിടി ബെംഗളൂരുവില്‍ എത്തും.
തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ ഫെയര്‍ എസി സ്‌പെഷ്യല്‍ (06556)
എല്ലാ ഞായറാഴ്ചകളിലുമാണ് ഈ ട്രെയിനിന്റെ സഞ്ചാരം, ഇതും ഉച്ചയ്ക്ക് ശേഷം 2.15ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് യാത്ര തിരിക്കുന്നു. പിറ്റേദിവസം രാവിലെ 8.15നാണ് എസ്എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരുന്നത്.
തിരുവനന്തപുരം നോര്‍ത്ത് യശ്വന്ത്പുര്‍ എസി എക്‌സ്പ്രസ്
ട്രെയിന്‍ 16562 എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ത്ത് 12.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പിറ്റേദിവസം പുലര്‍ച്ചെ 4.45നാണ് യശ്വന്ത്പുര്‍ ജങ്ഷനില്‍ എത്തുക.
Also Read: Vande Bharat: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത്; എപ്പോള്‍ കയറാം?
തിരുവനന്തപുരം നോര്‍ത്ത് മൈസൂരു എക്‌സ്പ്രസ്
എല്ലാ ദിവസവും വൈകിട്ട് 4.45ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16316 തിരുവനന്തപുരം നോര്‍ത്ത് മൈസൂരു എക്‌സ്പ്രസ് പിറ്റേദിവസം രാവിലെ 8.23ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തിച്ചേരും.
തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ്
ട്രെയിന്‍ നമ്പര്‍ 16319 എല്ലാ വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.5നാണ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് യാത്ര തിരിക്കുക. പിറ്റേദിവസം രാവിലെ 10 മണിക്ക് എസ്എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരുന്നതാണ്.
തിരുവനന്തപുരം നോര്‍ത്ത് യശ്വന്ത്പുര്‍ ഗരീബ് രഥ് എക്‌സ്പ്രസ്
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ട്രെയിന്‍ നമ്പര്‍ 12258ന്റെ യാത്ര. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ9.45ന് യശ്വന്ത്പര്‍ ജങ്ഷനില്‍ എത്തും.